പാലക്കാട്: ഒലവക്കോട് ലോട്ടറി വില്പനക്കാരിയായ യുവതിക്ക് നേരെ ആസിഡ് ആക്രമണം. താണവ് ജംഗ്ഷനിൽ ലോട്ടറിക്കട നടത്തുന്ന ഒലവക്കോട് വാരിത്തോട് ഹൗസിൽ ബർഷീനയ്ക്ക്(27) നേരെയാണ് ആക്രമണം നടത്തിയ ഭർത്താവ് തമിഴ്നാട് സ്വദേശി കാജാഹുസൈനെ ഹേമാംബിക പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ ഏഴോടെയായിരുന്നു സംഭവം. മുഖത്തും കഴുത്തിന് പിറകിലും പൊള്ളലേറ്റ ബർഷീന പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു.
എട്ടുവർഷം മുമ്പാണ് ബർഷീനയും കാജാഹുസൈനും വിവാഹിതരായത്. ചെന്നൈയിലായിരുന്ന ഇവർ
കുടുംബപ്രശ്നങ്ങളെ തുടർന്ന് ഒരുവർഷമായി പിരിഞ്ഞുകഴിയുകയാണ്. ഇന്നലെ രാവിലെ കാജാഹുസൈൻ ബർഷീനയുടെ കടയുടെ മുന്നിൽ സ്കൂട്ടി നിറുത്തി സുഖവിവരം അന്വേഷിച്ചു. സംസാരത്തിനിടെ കൈയ്യിലുണ്ടായിരുന്ന ബോട്ടിലെടുത്ത് അതിലുണ്ടായിരുന്ന ആസിഡ് യുവതിക്ക് നേരെ ഒഴിക്കുകയായിരുന്നു.