ബംഗളൂരു: ഭർത്താവുമായി പിണങ്ങിയ യുവതി ആറുവയസുള്ള ഭിന്നശേഷിക്കാരനായ മകനെ ജീവനോടെ ചീങ്കണ്ണികൾക്ക് എറിഞ്ഞു കൊടുത്തു. ഉത്തര കന്നഡയിലാണ് നടുക്കുന്ന സംഭവം. വീട്ടുജോലിക്കാരിയായ സാവിത്രിയെ (32) പൊലീസ് അറസ്റ്റു ചെയ്തു. പാതി ഭക്ഷിച്ച നിലയിൽ കുട്ടിയുടെ മൃതദേഹം പിന്നീട് നാട്ടുകാർ കണ്ടെടുത്തു.
തന്നെ നിരന്തരം ഉപദ്രവിക്കാറുള്ള ഭർത്താവ് രവി, മകനെ വീടിനു സമീപം ചീങ്കണ്ണികളുള്ള നദിയിൽ എറിഞ്ഞു കൊല്ലാൻ നിർബന്ധിച്ചിരുന്നെന്ന് സാവിത്രി പൊലീസിനോട് പറഞ്ഞു.