h

അശ്വിൻ ഗണേഷിനോട് പ്രണയം തുറന്ന് പറഞ്ഞശേഷമുള്ള ദിയ കൃഷ്ണയുടെ 26-ാം പിറന്നാളിന് തിളക്കമേറെ. പട്ടായയിൽ അശ്വിനൊപ്പം പിറന്നാൾ ആഘോഷിച്ച് പൊടിപൊടിക്കുന്നതിന്റെ വീഡിയോ ദിയ സമൂഹമാധ്യമത്തിൽ പങ്കു വച്ചു. ഡയമണ്ട് കമ്മലാണ് അശ്വിൻ ദിയയ്ക്ക് പിറന്നാൾ സമ്മാനമായി നൽകിയത്. കമ്മലുകൾ അണിഞ്ഞുകൊണ്ടുള്ള വീഡിയോയും ദിയ പങ്കു വച്ചു. പ്രൊപ്പോസൽ നടത്തിയപ്പോഴും ദിയയെ അശ്വിൻ ഞെട്ടിച്ചിരുന്നു. കാര്യം എന്തെന്ന് പറയാതെ ദിയയെ കൂടെക്കൂട്ടി പ്രൊപ്പോസൽ സമയത്ത് മോതിരം അണിക്കുകയായിരുന്നു. ഇത്തവണ പിറന്നാളിന് അമ്മ സിന്ധു കൃഷ്ണയും ദിയയ്ക്ക് പിറന്നാൾ സമ്മാനം നൽകിയിരുന്നു. രണ്ടു സ്വർണ വളകളാണ് ദിയയ്ക്ക് സിന്ധു കൃഷ്ണ നൽകിയത്. സ്വന്തമായി ആഭരണ ബിസിനസ് നടത്തുന്നുണ്ട് ദിയ. 'ഒ ബൈ ഓസി' എന്ന ബ്രാൻഡ് പ്രധാനമായും ഓൺലൈൻ വില്പനയാണ്. വെബ്സൈറ്റ്, ഇൻസ്റ്റഗ്രാം പേജുകൾ വഴിയാണ് വില്പന. അടുത്തിടെ അശ്വിൻ ഗണേഷിന്റെ പിറന്നാൾ സ്റ്റാർ ഹോട്ടലിൽ ദിയ ആഘോഷിച്ചിരുന്നു.ഇരുവരുടെയും വിവാഹം ഉടൻ ഉണ്ടാകുമെന്ന് പ്രിയപ്പെട്ടവർ കരുതുന്നു.