വടിവേലു ധ്രുവ് വിക്രം നായകനായി മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബൈസൺ എന്നു പേരിട്ടു. തിരുനെൽവേലിയിൽ ചിത്രീകരണം ആരംഭിച്ച ചിത്രത്തിൽ അനുപമ പരമേശ്വരൻ ആണ് നായിക. ഇതാദ്യമായാണ് ധ്രുവും അനുപമയും ഒരുമിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. കാട്ടുപോത്തിനെപ്പോലെ ഓടാൻ തയ്യാറായിരിക്കുന്ന ധ്രുവിനെ പോസ്റ്ററിൽ കാണാം. തമിഴ്നാടിന്റെ അഭിമാനമായി മാറിയ കബഡി താരം മാനത്തി ഗണേഷിന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. മാനത്തി ഗണേഷാകുന്നത് ധ്രുവ് ആണ്. പൂർണ്ണമായും ബയോ പിക് ആണ് ബൈസൺ എന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി. പരിയേറും പെരുമാൾ എന്ന ചിത്രത്തിലൂടെയാണ് മാരി സെൽവരാജ് സംവിധായകനായി എത്തുന്നത്. ധനുഷ് നായകനായി കർണൻ, വടിവേലു , ഉദയനിധി സ്റ്റാലിൻ, ഫഹദ് ഫാസിൽ എന്നിവരുടെ ശക്തമായ വേഷപ്പകർച്ചയിൽ തിളങ്ങിയ മാമന്നനുശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബൈസൺ.