ന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ വെെറലായ തന്റെ എഐ വീഡിയോയിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. നിങ്ങളെപ്പോലെ താൻ നൃത്തം ചെയ്യുന്ന വീഡിയോ അസ്വദിച്ചുവെന്നാണ് അദ്ദേഹം പ്രതികരിച്ചത്. തന്റെ എക്സ് പേജിലൂടെയായിരുന്നു പ്രതികരണം. മോദിയുടെ മുഖമുള്ള ഒരാൾ വേദിയിൽ വന്ന് ഒരു ഗാനത്തിന് നൃത്തം ചെയ്യുന്നതാണ് വീഡിയോ.
എഐ ഉപയോഗിച്ചാണ് വെെറലായ ഈ വീഡിയോ ചെയ്തിരിക്കുന്നത്. കൃഷ്ണ എന്ന് പേരിലുള്ള ഒരു എക്സ് പേജിലാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'ദി ഡിക്‌റ്റേറ്റർ (ഏകാധിപതി)' എന്നെ ഇതിന്റെ പേരിൽ അറസ്റ്റ് ചെയ്യാൻ പോകുന്നില്ല' എന്ന അടിക്കുറിപ്പും നൽകിയിട്ടുണ്ട്.
'നിങ്ങളെപ്പോലെ എന്റെ നൃത്തം കണ്ട് ഞാനും ആസ്വദിച്ചു. തിരഞ്ഞെടുപ്പിന്റെ സമയത്തുള്ള ഇത്തരം സർഗാത്മകത ശരിക്കും സന്തോഷകരമാണ്', മോദി എക്സിൽ കുറിച്ചു. നിരവധി പേർ വീഡിയോയ്ക്ക് കമന്റുമായി രംഗത്തെത്തിയിട്ടുണ്ട്. മോദിയെ വീഡിയോയിൽ കാണാൻ ഒരു റോക്ക്‌സ്റ്റാറിനെ പോലെയുണ്ടെന്ന് ഒരാൾ കമന്റ് ചെയ്തു. ഏകാധിപതിയാണെന്ന് നിങ്ങൾ സമ്മതിച്ചോവെന്നും ഒരാൾ കമന്റിൽ ചോദിച്ചു.
Like all of you, I also enjoyed seeing myself dance. 😀😀😀
— Narendra Modi (@narendramodi) May 6, 2024
Such creativity in peak poll season is truly a delight! #PollHumour https://t.co/QNxB6KUQ3R
അടുത്തിടെ മമത ബാനർജിയുടെയും ഇത്തരത്തിലുള്ള ഡാൻസ് വീഡിയോ പുറത്തുവന്നിരുന്നു. എന്നാൽ ഇതിനെതിരെ കൊൽക്കത്ത പൊലീസ് കേസെടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് മോദിയുടെ പ്രതികരണം ശ്രദ്ധ നേടുന്നത്.
— DCP (Cyber Crime), Kolkata Police (@DCCyberKP) May 6, 2024