photo

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്തെ നവീകരിച്ച ചട്ടമ്പിസ്വാമി പാർക്കിന് പുതിയ മുഖമായി. ചട്ടമ്പിസ്വാമിയുടെ നൂറാമത്തെ സമാധി ദിനത്തോടനുബന്ധിച്ച് ഇന്നലെ പാർക്കിൽ ചട്ടമ്പിസ്വാമിയുടെ പ്രതിമ സ്ഥാപിച്ചു. രാവിലെ നടന്ന ചടങ്ങിന് അരയാൽ ഇല്ലത്ത് മഠം കേശവൻ നമ്പൂതിരി കാർമ്മികത്വം വഹിച്ചു. എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റുമായ എം.സംഗീത് കുമാർ, എം.എസ്.കുമാർ, രാജേന്ദ്രൻ നായർ,അപ്പുക്കുട്ടൻ നായർ,അശോക് കുമാർ എന്നിവർ പങ്കെടുത്തു.ശ്രീകണ്ഠേശ്വരം പാർക്കിന്റെ മുമ്പിലാണ് ചട്ടമ്പിസ്വാമിയുടെ പാർക്കും സ്ഥിതി ചെയ്യുന്നത്. നഗരസഭയുടെ ഫണ്ടിൽ നിന്ന് 49 ലക്ഷം രൂപ ചെലവിട്ട് നവീകരിച്ച പാർക്കിൽ ഓപ്പൺ സ്റ്റേജ്,​പൂന്തോട്ടം, വാട്ടർ ഫൗണ്ടൻ,​ ഇരിപ്പിടം,ഓഫീസ് തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്. പാർലമെന്റ് തിര‌ഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ വോട്ടെണ്ണലിന് ശേഷമേ പാർക്ക് പൊതുജനങ്ങൾക്കായി തുറന്നു നൽകുകയുള്ളൂ.