തിരുവനന്തപുരം: പനവിള കലാഭവൻ മണി റോഡിലെ എ.സി സർവീസ് സെന്ററിൽ നിന്ന് 42,000 രൂപയുടെ ഉപകരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതിയെ അറസ്റ്റുചെയ്‌തു. രാജാജി നഗർ സ്വദേശി മൊട്ട പ്രദീപ് എന്ന പ്രദീപിനെയാണ് (42) കന്റോൺമെന്റ് പൊലീസ് പിടികൂടിയത്. ഇയാൾക്കെതിരെ കന്റോൺമെന്റ് സ്റ്റേഷനിൽ നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.