attack

ലക്‌നൗ: മദ്യലഹരിയിൽ ഭർത്താവിന് നേരെ ക്രൂരപീഡനം നടത്തിയ യുവതി അറസ്‌റ്റിൽ. ഉത്തർപ്രദേശിലെ ബിജ്‌നൗർ ജില്ലയിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. കെട്ടിയിട്ട ശേഷം ഭർത്താവിനെ യുവതി പീഡിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ഇതിനകം വൈറലായി. ഏപ്രിൽ 29ന് രാത്രിയോടെയാണ് സംഭവം നടന്നതെന്നാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. ബിജ്‌നോർ സ്വദേശിനിയായ മെഹർ ജഹാനാണ് ഭർത്താവ് മനാൻ സെയ്‌ദിയെ ഉപദ്രവിച്ചത്. സംഭവത്തിൽ മനാൻ സെയ്‌ദിയുടെ പരാതിയിൽ ബിജ്‌നോർ പൊലീസ് മെഹറിനെ അറസ്‌റ്റ് ചെയ്‌തു.

പ്രണയ വിവാഹിതരായവരാണ് മെഹറും മനാൻ സെയ്‌ദിയും. വിവാഹശേഷം മദ്യത്തിനും സിഗരറ്റിനും ഗുഡ്‌കയ്‌ക്കും അടിമയായി മാറിയ മെഹർ ജഹാൻ ഭർത്താവുമായി തർ‌ക്കം പതിവായിരുന്നു. സംഭവദിവസം മദ്യപിച്ചെത്തിയ മെഹർ തുണിയുപയോഗിച്ച് മനാൻ സെ‌യ്‌ദിയെ കെട്ടിയിട്ടു. വായിലും ബലമായി തുണിതിരുകി. ഇതിനുശേഷം നെഞ്ചിൽ കയറിയിരുന്ന് ഭർത്താവിന്റെ മുഖത്തടിച്ചു. ശേഷം ശരീരമാകെ സിഗരറ്റ് കത്തിച്ച് പൊള്ളിച്ചു. യുവാവിന്റെ ജനനേന്ദ്രിയ ഭാഗങ്ങളിലും സിഗരറ്റ് കൊണ്ട് പൊള്ളിച്ചിട്ടുണ്ട്. ലഹരിവസ്‌തുക്കൾ പാലിൽ കലർത്തി നൽകി മനാൻ സെയ്‌ദിയെ തളർത്തിയ ശേഷമാണ് മെഹർ ജഹാൻ ഇയാളെ കെട്ടിയിട്ടത്. വീട്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ മർദ്ദന ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഈ ദ‌ൃശ്യങ്ങൾ മനാൻ പൊലീസ് സ്റ്റേഷനിൽ പരാതിയോടൊപ്പം നൽകി.

വധശ്രമം അടക്കമുള്ള ഗുരുതര വകുപ്പുകളനുസരിച്ചാണ് മെഹറിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. മുൻപും സമാന സംഭവങ്ങളുടെ പേരിൽ മെഹറിനെതിരെ ഭർത്താവ് പൊലീസിൽ പരാതി നൽകിയിരുന്നതായാണ് വിവരം.

#BijnorPolice
थाना स्योहारा पुलिस ने थाने के मु0अ0सं0 205/24 धारा 328/307/323/506 भादवि से संबंधित अभियुक्ता को किया गिरफ्तार। (2/2)#UPPolice pic.twitter.com/mNfvj865z3

— Bijnor Police (@bijnorpolice) May 5, 2024