ഈ കാലഘട്ടത്തിൽ മാതാപിതാക്കൾ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് കുട്ടികളുടെ അമിതമായ ഫോൺ ഉപയോഗം. ഫോൺ, ലാപ്ടോപ്പ്, ഐ പാഡുകൾ, ടിവി എന്നിവയിൽ മണിക്കൂറോളം കുട്ടികൾ ചെലവിടുന്നു. ഇത് ഇവരുടെ കണ്ണിന് ദോഷകരമാണ്. കൂടാതെ മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നു. അതിനാൽ തന്നെ ഇത് കുറയ്ക്കാൻ മാതാപിതാക്കൾ നിരവധി കാര്യങ്ങൾ ചെയ്യാറുണ്ട്. അത്തരത്തിൽ തങ്ങളുടെ മകളുടെ സ്ക്രീൻ ടെെം കുറയ്ക്കാൻ മാതാപിതാക്കൾ ചെയ്ത കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
മകളുടെ സ്ക്രീൻ ടെെം കുറയ്ക്കാനും അവളുടെ ഒപ്പം കളിക്കാനും ഇവർ ഒരു നായയെ വാങ്ങി നൽകി. മാതാപിതാക്കൾ വിചാരിച്ചതുപ്പോലെ നായയും കുട്ടിയും വേഗത്തിൽ കൂട്ടായി. എന്നാൽ പിന്നെയാണ് പറ്റിയ അബദ്ധം മാതാപിതാക്കൾക്ക് മനസിലായത്. കുട്ടിയുടെ ഒപ്പം നായയും ഫോൺ കാണുന്നത് പതിവാക്കി. ഇരുവരും ഒരുമിച്ചിരുന്നാണ് ഇപ്പോൾ ഫോണിലും മറ്റും കളിക്കുന്നത്. മാർച്ച് മൂന്നിനാണ് 'യോഗ്' എന്ന എക്സ് പേജിൽ ഇതിന്റെ വീഡിയോ പങ്കുവച്ചത്.
നായയും കുട്ടിയും ഒരുമിച്ചിരുന്ന് ഐ പാഡിൽ എന്തോ കാണുന്നത് വീഡിയോയിൽ കാണാം. സ്ക്രീം ടെെം കുറയ്ക്കാൻ കുട്ടിയെ സഹായിക്കുമെന്ന് കരുതി അവർ ഒരു നായയെ വാങ്ങി നൽകി. ഇപ്പോൾ രണ്ടുപേരും അത് ഒരുമിച്ച് കാണുന്നു', എന്ന അടിക്കുറിപ്പും വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്. ഇതിനോടകം തന്നെ വീഡിയോ രണ്ട് മില്യൺ പേരാണ് കണ്ടത്.
They got her a dog, thinking it would help her give up the internet. Now both are addicted ..🐕🐾👧📱😅 pic.twitter.com/iGCpK5sGae
— 𝕐o̴g̴ (@Yoda4ever) May 3, 2024