ഗർർർ ... ജൂൺ 14ന്
എസ്ര യ്ക്കു ശേഷം ജയ് കെ സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിൽ എത്തുന്ന ഗര്‍ര്‍ര്‍... ജൂൻ 14ന് തിയേറ്രറിൽ.ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളിൽ വേഷമിട്ട മോജോ എന്ന സിംഹം 'ദർശൻ' എന്നു പേരുള്ള സിംഹമായി പ്രത്യക്ഷപ്പെടുന്നു.ശ്രുതി രാമചന്ദ്രൻ, അനഘ, മഞ്ജു പിള്ള, രാജേഷ് മാധവൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.ഒരു മില്യണിലധികം കാഴ്ചക്കാരാണ് ടീസർ ലഭിച്ചത്.സംവിധായകൻ ജയ് കെയും പ്രവീൻ എസും ചേർന്നാണ് തിരക്കഥ.സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. ആഗസ്റ്റ് സിനിമാസിന്റെ ബാനറിൽ
ഷാജി നടേശൻ, തമിഴ് നടൻ ആര്യ എന്നിവര്‍ ചേർന്നാണ് നിർമ്മാണം. സഹനിർമ്മാണം സിനിഹോളിക്സ് ആണ്. '
ഛായാഗ്രഹണം ജയേഷ് നായർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: മിഥുൻ എബ്രഹാം, എഡിറ്റർ: വിവേക് ഹർഷൻ, പശ്ചാത്തല സംഗീതം: ഡോൺ വിൻസെന്റ്, ഗാനരചന: മനു മഞ്ജിത്,സംഗീതം: ഡോൺ വിൻസെൻ്റ്, കൈലാസ് മേനോൻ, ടോണി ടാർസ്, കലാസംവിധാനം: രഖിൽ, പി.ആൻ. ഒ: ആതിര ദിൽജിത്ത്.