ന്യൂയോർക്ക്: ഫാഷൻ ലോകത്തെ ഉത്സവമായ മെറ്റ് ഗാലയ്ക്ക് ന്യൂയോർക്കിൽ തുടക്കം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഫാഷനുകളും സെലിബ്രിറ്റികളും ഒരു കുടക്കീഴിൽ ഒന്നിച്ചെത്തിയപ്പോൾ

താരമായവയിൽ ഇന്ത്യൻ സംരംഭക സുധ റെഡ്‌ഡിയുടെ ഡയമണ്ട് നെക്‌ലേസും. ആകർഷകമായ വസ്ത്രത്തോടൊപ്പം സുധ ധരിച്ച നെ‌ക്‌ലേസ് ഏതാണെന്നാണ് ഫാഷൻ ലോകം തിരയുന്നത്,

ഇറ്റാലിയനിൽ നിത്യസ്നേഹം എന്ന് അർത്ഥം വരുന്ന 180 കാരറ്റ് ഡയമണ്ട് നെക്‌ലേസാണ് സുധ അണിഞ്ഞത്. 20 മില്യണാണ് (രണ്ട് കോടി രൂപ)​ വില. ഹൃദയാകൃതിയിലുള്ള നാല് വജ്രങ്ങളാണ് നെ‌ക്‌ലേസിന്റെ ഹൈലൈറ്റ്. ഇതിൽ ഒന്ന്

25 കാരറ്റിന്റെ വജ്രമാണ്. കൂടാതെ ഭർത്താവിനെയും രണ്ട് കുട്ടികളെയും പ്രതിനിധീകരിക്കുന്ന 20 കാരറ്റിന്റെ മൂന്ന് വജ്രങ്ങളും ഈ നെക്‌ലേസിലുണ്ട്. സുധയുടെ വസ്ത്രവും ഇതിനോടകം ചർച്ചയായി. 80 ലധികം വിദഗ്ദ്ധർ 4500 മണിക്കൂറുകൾ ചെലവഴിച്ച് നിർമ്മിച്ചെടുത്ത ഐവറി ഗൗണാണ് സുധ അണിഞ്ഞത്. 10 മില്യൺ ഡോളർ (83 കോടി രൂപ) വിലമതിക്കുന്ന ഈ വസ്ത്രം ഇന്ത്യയുടെ സർഗ്ഗാത്മകതയും സംസ്കാരിക സൗന്ദര്യവും പ്രതിഫലിപ്പിക്കുന്നതാണ്, ഇന്ത്യൻ രൂപകൽപനയുടെയും കരകൗശലത്തിന്റെയും വൈവിദ്ധ്യവും ആഴവും വസ്ത്രത്തിൽ കാണാം, ഇന്ത്യൻ വ്യവസായിയും സംരഭകയുമായ സുധ റെഡ്ഡി ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എം.ഇ.ഐ.എൽ ഗ്രൂപ്പിന്റെ ഡയറക്ടറാണ്. തന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾകൊണ്ട് ശ്രദ്ധേയയായ ഇവർ സുധ റെഡ്ഡി ഫൗണ്ടേഷന്റെ ചെയ‌ർപേഴ്സൺ കൂടിയാണ്. സ്റ്റൈലിഷ് ലുക്കിൽ നടി ആലിയ ഭട്ടും മെറ്റ് ഗാലയിൽ താരമായി.