വിഷു റിലീസായി എത്തി വൻഹിറ്റായി മാറിയ ഫഹദ് ഫാസിൽ ചിത്രം ആവേശം ഒ.ടി.ടിയിലേക്ക്. മേയ് 9ന് ചിത്രം സ്ട്രീമിംഗ് തുടങ്ങും ആമസോൺ പ്രൈം ആണ് ആവേശത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയതികരിക്കുന്നത്. റിലിസ് ചെയ്ത് ഒരുമാസം ആകുമ്പോഴാണ് ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് പ്രഖ്യാപിക്കുന്നത്. ഇതുവരെ 150കോടിയാണ് സിനിമയുടെ ആഗോള കളക്ഷൻ. 66 കോടിയാണ് കേരളത്തിൽ നിന്ന് മാത്രം ചിത്രം കളക്ട് ചെയ്തത്. ഫഹദ് ഫാസിലിന്റെ കരിയരിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായും ആവേശം മാറി.
സൂപ്പർഹിറ്റായ രോമാഞ്ചത്തിന് ശേഷം ജീത്തു മാധവൻ സംവിധാനം ചെയ്ത ചിത്രമാണ് ആവേശം. ആശിഷ് വിദ്യാർത്ഥി, സജിൻ ഗോപു, റോഷൻ, ഹിപ്സ്റ്റർ. മിഥുൻ ജെ.എസ്, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, ശ്രീജിത്ത് നായർ, തങ്കം മോഹൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. ഛായാഗ്രഹണം സമീർ താഹിർ, സംഗീതം സുഷിൻ ശ്യാം. അൻവർ റഷീദ്
എന്റർടെയിൻമെന്റിന്റെ ബാനറിൽ അൻവർ റഷീദാണ് നിർമ്മാണം. നസ്രിയ നസീമും നിർമ്മാണ പങ്കാളിയാണ്. വരികള്‍ വിനായക് ശശികുമാർ. പ്രൊഡക്ഷന്‍ ഡിസൈന്‍ അശ്വിനി കാലെ. ഓഡിയോഗ്രഫി വിഷ‍്‍ണു ഗോവിന്ദ്, ആക്ഷന്‍ ചേതന്‍ ഡിസൂസ, വി.എഫ്.എക്‌സ് എഗ്ഗ് വൈറ്റ്, ഡിഐ പോയറ്റിക്, കളറിസ്റ്റ് ശ്രീക്ക് വാരിയര്‍, ടൈറ്റിൽ ഡിസൈന്‍ അഭിലാഷ് ചാക്കോ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് ശേഖര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എആര്‍ അന്‍സാര്‍, പിആര്‍ഒ എ എസ് ദിനേശ്, ആതിര ദില്‍ജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് സ്‍നേക്ക് പ്ലാന്റ്.