s

ന്യൂഡൽഹി: ഭരണഘടനയെയും ജനാധിപത്യത്തെയും തകർക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് ആർ.ജെ.ഡി അദ്ധ്യക്ഷൻ ലാലു പ്രസാദ് യാദവ്. മുസ്ലിങ്ങൾക്ക് സംവരണം ലഭിക്കണമെന്നും ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. മുസ്ലിം സംവരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസ്താവനകൾക്കുള്ള മറുപടിയായാണ് ലാലു രം​ഗത്തെത്തിയത്. വോട്ടുകൾ തന്റെ പാർട്ടിക്ക് അനുകൂലമാണ്. ബി.ജെ.പി ഭയപ്പെടുകയാണ്. അവർ ഭരണഘടനയും ജനാധിപത്യവും ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു.

അതേസമയം, ലാലുവിന്റെ പ്രസതാവനയ്ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തി. ലാലുവിന്റെ പ്രസ്താവനയെ മോദി തിരഞ്ഞെടുപ്പ് റാലികളിൽ ആയുധമാക്കി. വിവാദത്തെ തുടർന്ന് ലാലുപ്രസാദ് യാദവ് തന്റെ പ്രസ്താവന തിരുത്തിയെന്ന് മോദി ആരോപിച്ചു.