മുംബയ് : ഐ.പി.എല്ലിൽ മുംബയ് ഇന്ത്യൻസിന് വേണ്ടി രണ്ട് സെഞ്ച്വറികളെന്ന രോഹിത് ശർമ്മയുടെ റെക്കാഡിന് ഒപ്പമെത്തി സൂര്യകുമാർ യാദവ്.കഴിഞ്ഞ ദിവസം സൺറൈസേഴ്സ് ഹൈദരാബാദിന് എതിരായ മത്സരത്തിലാണ് സൂര്യ സെഞ്ച്വറി നേടിയത്. ഹൈദരാബാദ് ഉയർത്തിയ 173/8 എന്ന സ്കോർ ചേസ് ചെയ്യാനിറങ്ങിയ മുംബയ് ഇന്ത്യൻസ് ഒരു ഘട്ടത്തിൽ 31/3 എന്ന നിലയിൽ പതറിയപ്പോഴാണ് സൂര്യ ക്രീസിലെത്തിയത്. 51 പന്തുകളിൽ 12 ഫോറുകളും ആറ് സിക്സുകളുമടക്കം 102 റൺസുമായി പുറത്താകാതെ നിന്ന സൂര്യ തിലക് വർമ്മയ്ക്ക് (37) ഒപ്പം ചേർന്ന് 17.2 ഓവറിൽ ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു.
രോഹിത് ശർമ്മയും സൂര്യയും മാത്രമാണ് മുംബയ് ഇന്ത്യൻസിന് വേണ്ടി രണ്ട് സെഞ്ച്വറികൾ നേടിയിട്ടുള്ളത്. സച്ചിൻ ടെൻഡുൽക്കർ, സനത് ജയസൂര്യ, ലെൻഡൽ സിമ്മോൺസ്,കാമറൂൺ ഗ്രീൻ എന്നിവർ ഓരോ സെഞ്ച്വറി വീതം നേടിയിട്ടുണ്ട്. ട്വന്റി-20 ഫോർമാറ്റിൽ സൂര്യയുടെ ആറാം സെഞ്ച്വറിയാണിത്. ലോകകപ്പിന് മുമ്പ് സെഞ്ച്വറി നേടി സൂര്യ ഫോമിലേക്ക് ഉയർന്നത് ഇന്ത്യൻ ടീമിന് ആവേശമായിട്ടുണ്ട്.
ഇന്നത്തെ മത്സരം
സൺറൈസേഴ്സ് ഹൈദരാബാദ്
Vs
ലക്നൗ സൂപ്പർ ജയന്റ്സ്
7.30 pm മുതൽ
പോയിന്റ് നില
( ടീം,കളി,ജയം,തോൽവി ,പോയിന്റ് ക്രമത്തിൽ )
കൊൽക്കത്ത 11-8-3-16
രാജസ്ഥാൻ 10-8-2-16
ചെന്നൈ 11-6-5-12
ഹൈദരാബാദ് 11-6-5-12
ലക്നൗ 11-6-5-12
ഡൽഹി 11-5-6-10
ബെംഗളുരു 11-4-7-8
പഞ്ചാബ് 11-4-7-8
മുംബയ് 12-4-8-8
ഗുജറാത്ത് 11-4-7-8
(ഇന്നലത്തെ മത്സരത്തിന്റെ ഫലം വരുംമുന്നേയുള്ള നില)