politics

കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്ന കെ. കരുണാകരന്റെ മക്കൾ ഇപ്പോൾ രണ്ട് വഴിക്കാണ്. പദ്മജ വേണുഗോപാലിന്റെ ബി.ജെ.പി പ്രവേശനം കെ. മുരളീധരനെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്. പദ്മജ അനുജത്തിയാണെങ്കിലും ഇനിയൊരു ബന്ധവുമില്ലെന്നും മിണ്ടുകയില്ലെന്നും കാണുകപോലും വേണ്ടെന്നും മുരളീധരൻ പറയുന്നു