ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പിൽ 11 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ദാദർ, നാഗർഹവേലി- ദാമൻ ദിയുവിലുമുള്ള 93 മണ്ഡലങ്ങളിൽ 62ശതമാനം ജനങ്ങൾ സമ്മതിദാന അവകാശം വിനിയോഗിച്ചു.
അസാമിലാണ് കൂടുതൽ പോളിംഗ്(74.86%). മറ്റ് സംസ്ഥാനങ്ങളിലെ പോളിംഗ് ശതമാനം: പശ്ചിമ ബംഗാൾ: 73.93%, മഹാരാഷ്ട്ര 53.74%, ബിഹാർ 56.01%, മധ്യപ്രദേശ്: 62.28%, ഗുജറാത്ത്: 55.2%.