തെക്കൻ ഗാസയിലെ റഫയിൽ ആക്രമണം നടത്താനുള്ള ഇസ്രായേൽ പദ്ധതിയെ ശക്തമായി എതിർത്ത് യു.എസ്. പ്രസിഡന്റ് ജോ ബൈഡനും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഫോണിൽ സംസാരിച്ചു. ദശലക്ഷത്തിലധികം സിവിലിയന്മാർ അഭയം പ്രാപിക്കുന്ന റഫയിലെ അധിനിവേശത്തിലെ യു.എസ് ആശങ്ക ബൈഡൻ ആവർത്തിച്ചു.