അബുദാബി: യുഎഇയിലെ ഹിന്ദു ക്ഷേത്രത്തില്‍ തൊഴിലവസരം. അബുദാബിയിലെ ഹിന്ദു ക്ഷേത്രത്തിലാണ് സിസിടിവി ഓപ്പറേറ്ററുടെ ഒഴിവ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡിപ്ലോമയോ ഡിഗ്രിയോ യോഗ്യതയുണ്ടായിരിക്കണം. അതോടൊപ്പം രണ്ട് വര്‍ഷം ഈ മേഖലയില്‍ പ്രവര്‍ത്തി പരിചയവും നിര്‍ബന്ധമാണ്.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനും അറിഞ്ഞിരിക്കണം. നിയമനം ലഭിച്ച് കഴിഞ്ഞാല്‍ വിസ, മെഡിക്കല്‍ ഇന്‍ഷുറന്‍സ് എന്നീ സൗകര്യങ്ങള്‍ കമ്പനി നേരിട്ട് ലഭ്യമാക്കും. പ്രവര്‍ത്തി പരിചയം അനുസരിച്ചായിരിക്കും ശമ്പളം നിശ്ചയിക്കുക.
അപേക്ഷ അയക്കുന്നവര്‍ ഫോട്ടോ പതിപ്പിച്ച ബയോഡാറ്റയും ഒപ്പം പാസ്‌പോര്‍ട്ട്, വിദ്യാഭ്യാസ യോഗ്യതയും പ്രവര്‍ത്തിപരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് gulf@odepec.in എന്ന മേല്‍വിലാസത്തിലേക്ക് അയക്കണം.
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡേപെക്ക് വഴിയാണ് നിയമനം നടക്കുക. മേയ് എട്ട് ബുധനാഴ്ചയാണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി. വിശദവിവരങ്ങള്‍ക്ക് https://odepc.kerala.gov.in/jobs/4508-2/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. വിശദവിവരങ്ങള്‍ വായിച്ച് മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക.