ദമ്പതിമാര്‍ കിടപ്പറയില്‍ ശ്രദ്ധിക്കേണ്ട വളരെ പ്രധാനപ്പെട്ട പല കാര്യങ്ങളുണ്ട്. ഇവ അവഗണിച്ചാല്‍ അത് നിങ്ങളുടെ ദാമ്പത്യം പോലും തകരുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിക്കും. ജീവിതത്തിലെ തിരക്കുകളും മറ്റ് സമ്മര്‍ദ്ദങ്ങളും മനുഷ്യന്‍ മറക്കുന്നത് കിടപ്പറയിലായിരിക്കാം. ആധുനിക കാലഘട്ടത്തില്‍ കിടപ്പറയിലെ വില്ലനായി സ്മാര്‍ട് ഫോണുകള്‍ മാറിക്കഴിഞ്ഞു. കിടപ്പറയില്‍ ഫോണ്‍ ഉപയോഗിക്കുന്ന ശീലം കൂടുതലും യുവ ദമ്പതിമാരിലാണ് കാണപ്പെടുന്നത്. ഇത് പൂര്‍ണമായും ഒഴിവാക്കേണ്ട ഒന്നാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.
രാത്രി കാലത്ത് പങ്കാളിയോട് സംസാരിക്കുന്നതിന് പകരം സ്മാര്‍ട് ഫോണിലൂടെ സോഷ്യല്‍ മീഡിയ ഉപയോഗിച്ചുകൊണ്ടിരിക്കുന്നതിലൂടെ പങ്കാളിയോടുള്ള അകലം കൂടുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. രാത്രി ഉറങ്ങാനായി കിടപ്പറയില്‍ കയറിയ ശേഷം പങ്കാളിയുമായി സംസാരിക്കുന്നതിന് പകരം സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കുന്നതിന് പാരലല്‍ സ്‌ക്രോളിംഗ് എന്നാണ് അറിയപ്പെടുന്നത്.
പാരലല്‍ സ്‌ക്രോളിംഗ് കാരണം പങ്കാളിയുമായി സംസാരിക്കേണ്ടതും ഒപ്പം ചിലവഴിക്കേണ്ടതുമായ വിലപ്പെട്ട സമയമാണ് നിങ്ങള്‍ക്ക് നഷ്ടമാകുന്നത്. കിടക്കുമ്പോള്‍ ഫോണില്‍ നോക്കുകയും പരസ്പരം സംസാരിക്കാതെയും ക്ഷീണം തോന്നുമ്പോള്‍ ഫോണ്‍ മാറ്റിവയ്ക്കുന്നതുമാണ് പങ്കാളികള്‍ക്കിടയിലെ ശീലം.
ഇത്തരത്തില്‍ രാത്രികാലത്ത് കിടക്കയില്‍ ഫോണ്‍ ഉപയോഗിക്കുന്നതിലൂടെ ഒരു മുറിയില്‍ ഒരു കിടക്കയില്‍ കിടന്നിട്ടും രണ്ട് ധ്രുവങ്ങളിലാണ് ദമ്പതിമാര്‍ എന്ന അപകടകരമായ സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തുന്നത് ഇന്ന് വ്യാപകമാകുകയാണ്. ഫോണ്‍ ഉപയോഗിക്കുകയും സോഷ്യല്‍ മീഡിയയില്‍ സമയം ചിലവഴിക്കേണ്ടതിനും കിടപ്പറയെ ഒഴിവാക്കുന്നതായിരിക്കും നല്ലത്.അതുപോലെ തന്നെ മറ്റ് കുടുംബാംഗങ്ങളുമായുള്ള പുതുതലമുറയിലുള്ളവരുടെ ബന്ധവും പഴയത് പോലെ ദൃഡമല്ലെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇവിടെയും വില്ലന്‍ സ്മാര്‍ട്ട് ഫോണ്‍ തന്നെയാണ്.