തിരുവല്ല: ബിലീവേഴ്സ് ചർച്ച് മെത്രാപ്പൊലീത്ത അത്താനിയോസ് യോഹാന് (കെ. പി. യോഹന്നാൻ)

അമേരിക്കയിലുണ്ടായ അപകടത്തിൽ ഗുരുതര പരിക്ക്. പ്രഭാത നടത്തത്തിനിടെ വാഹനമിടിച്ച് പരിക്കേൽക്കുകയായിരുന്നെന്ന് ബിലീവേഴ്സ് ചർച്ച് അധികൃതർ അറിയിച്ചു. യോഹന്നാനെ അടിയന്തര ശസ്ത്രക്രിയയ്ക്കായി ഡാലസിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് ദിവസം മുമ്പാണ് അദ്ദേഹം അമേരിക്കയിലെത്തിയത്.