ബോളിവുഡിൽ ഏറെ ആരാധകരുള്ള താരദമ്പതികളാണ് ദീപിക പദുകോണും രൺവീർ സിംഗും. ഇവരുടെ പ്രണയവും വിവാഹവും എല്ലാം ആരാധകർ വലിയ രീതിയിൽ ആഘോഷിച്ചിരുന്നു. അടുത്തിടെയാണ് ദീപിക ഗർഭിണിയാണെന്നുള്ള വിവരം പുറത്തുവന്നത്. താരദമ്പതികൾ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുന്നതിനിടെ ഇപ്പോൾ രൺവീറിന്റെ ഭാഗത്ത് നിന്നുണ്ടായ ഒരു നീക്കമാണ് എല്ലാവരെയും സംശയത്തിലാക്കിയത്.
തന്റെ ഇൻസ്റ്റാഗ്രാം പേജിൽ നിന്ന് ദീപികയുമായുള്ള വിവാഹ ചിത്രങ്ങൾ നീക്കിയിരിക്കുകയാണ് രൺവീർ സിംഗ്. 2018 നവംബറിലാണ് ഇരുവരും വിവാഹിതരായത്. അഞ്ച് വർഷത്തിലേറെയായി വിവാഹത്തിന്റെ ഫോട്ടോകൾ രൺവീറിന്റെ പേജിൽ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അത് നീക്കിയിരിക്കുകയാണ്. എന്തിനാണ് താരം ഇങ്ങനെ ചെയ്തതെന്ന് വ്യക്തമല്ല. എന്നാൽ ഇതിന് പിന്നാലെ ഇരുവരുടെയും ദാമ്പത്യ ജീവിതത്തെക്കുറിച്ച് പല അഭ്യൂഹങ്ങളും ഇപ്പോൾ പ്രചരിക്കുന്നു. ഇരുവരും വേർപിരിയുകയാണോ അതോ മറ്റ് എന്തെങ്കിലും കാരണമാണോ ഇതിന് പിന്നിലെന്ന് ആരാധകർ ചോദിക്കുന്നു.
എന്നാൽ ദീപികയുമായി എടുത്ത മറ്റ് ചില ചിത്രങ്ങൾ രൺവീറിന്റെ പേജിലുണ്ട്. കൂടാതെ അടുത്തിടെ രൺവീറിനൊപ്പം വിമാനത്തിൽ നിന്ന് ഇറങ്ങുന്ന ദീപികയുടെ ചിത്രങ്ങൾ വെെറലായിരുന്നു. അതിനാൽ തന്നെ ഇവരുടെയും വിവാഹബന്ധത്തിൽ പ്രശ്നങ്ങളെന്നും ഇല്ലെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ദീപിക ഗർഭിണിയാണെന്ന വിവരം പുറംലോകം അറിഞ്ഞത്. അതേസമയം ദീപികയുടെ ഇൻസ്റ്റാഗ്രാം പേജിൽ വിവാഹ ചിത്രങ്ങൾ ഇപ്പോഴും ഉണ്ട്.