c

എ​സ്.​ ​സ​ജീ​വ് ​കു​മാർ

ചി​ല​ ​യു​വാ​ക്ക​ളു​ടെ​ ​മ​നോ​വ്യ​തി​യാ​ന​ങ്ങ​ളി​ലേ​ക്ക് ​നോ​ട്ട​മ​യ​ച്ച് ​കു​റ്റാ​ന്വേ​ഷ​ണ​ ​സ​മാ​ന​മാ​യ​ ​അ​ന്ത​രീ​ക്ഷ​ത്തി​ലൂ​ടെ​ ​മു​ന്നേ​റു​ന്ന​ ​സ​വി​ശേ​ഷ​ ​നോ​വ​ൽ.​ ​മ​ന​ശാ​സ്ത്ര​ ​വി​ശ​ക​ല​നം​ ​സ​ഗൗ​ര​വം​ ​ന​ട​ത്തു​ന്ന​ ​നോ​വ​ൽ​ ​എന്നും വിശേഷിപ്പിക്കാം.​ ​ഉ​ദ്വേ​ഗ​ജ​ന​ക​മാ​യ​ ​വാ​യ​ന​ ​ലി​ബി​ഡി​ന​ൽ​ ​എ​ന​ർ​ജി​യെ​ക്കു​റി​ച്ചു​ള്ള​ ​സി​ഗ്മ​ണ്ട് ​ഫ്രോ​യി​ഡി​ന്റെ​ ​ആ​ശ​യ​ത്തെ​ ​പു​തി​യ​ ​വീക്ഷണത്തിൽ​ ​നോ​ക്കി​ക്കാ​ണുന്നു.
പ്ര​സാ​ധ​ക​ർ: പ്ര​ഭാ​ത് ​ബു​ക് ഹൗ​സ്

ബാക്കി വന്ന ജീവിതം

കെ.സി. ചന്ദ്രശേഖരൻ പിള്ള

കെ.​സി.​ ​ച​ന്ദ്ര​ശേ​ഖ​ര​ൻ​ ​പി​ള്ള
കൊ​ല്ലം​ ​പ​ര​വൂ​ർ​ ​പൊ​ഴി​ക്ക​ര​ ​കോ​തേ​ത്തു​ ​കു​ടും​ബാം​ഗം​ ​കെ.​സി.​ ​ച​ന്ദ്ര​ശേ​ഖ​ര​ൻ​ ​പി​ള്ള​യു​ടെ​ ​പു​തി​യ​ ​ര​ച​ന​യാ​ണ്ബാ​ക്കി​ ​വ​ന്ന​ ​ജീ​വി​തം.​ ​സ്വ​ന്തം​ ​നാ​ടി​നെ​ക്കു​റി​ച്ചും​ ​നാ​ടി​ന്റെ​ ​ന​ന്മ​ക​ളെ​ക്കു​റി​ച്ചും​ ​ഭം​ഗി​ക​ളെ​ക്കു​റി​ച്ചും​ ​നാ​ട്ടു​കാ​രെ​ക്കു​റി​ച്ചു​മൊ​ക്കെ​ ​പ്ര​തി​പാ​ദി​ക്കു​ന്ന​ ​ഈ​ ​ചെ​റു​ ​നോ​വ​ൽ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ഓ​ർ​മ്മ​ക്കു​റി​പ്പു​ക​ളാ​യ​ ​'​ആ​കാ​ശ​ത്തി​ന്റെ​ ​ഒ​രു​ ​തു​ണ്ട് "​ ​എ​ന്ന​ ​ര​ച​ന​യു​ടെ​ ​ബാ​ക്കി​പ​ത്രം​ ​പോ​ലെ​ ​കൗ​തു​കം​ ​ജ​നി​പ്പി​ക്കു​ന്നു.​ ​നി​റ​ഞ്ഞു​തു​ളു​മ്പു​ന്ന​ ​പൊ​ഴി​ക്ക​ര​ ​കാ​യ​ൽ​ക്ക​ര​യി​ൽ​ ​പു​ല​രി​യി​ൽ​ ​കു​ഞ്ഞി​ക്കാ​റ്റേ​റ്റ് ​കു​ളി​രു​കോ​രി​ ​നി​ന്നി​രു​ന്ന​ ​ബാ​ല്യ​ത്തി​ന്റെ​ ​ല​ഹ​രി​ ​പി​ടി​പ്പി​ക്കു​ന്ന​ ​ഓ​ർ​മ്മ​ക​ൾ​ ​പു​സ്ത​ക​ത്തി​ലു​ണ്ട്.
പ്ര​സാ​ധ​ക​ർ:
പ്ര​മ​ദം​ ​പ​ബ്ലി​ക്കേ​ഷ​ൻ​സ്