vada-pav-girl

ഇന്ന് സിനിമാ- സീരിയൽ താരങ്ങളെപ്പോലെ തന്നെ പ്രശസ്തരാണ് ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസ‌ർമാരും യുട്യൂബ‌ർമാരും. ഇവർക്ക് ആരാധകരും ഫാൻ പേജുകളും പോലും ധാരാളമായുണ്ട്. ഇക്കൂട്ടരിൽ നിരവധി തെരുവ് കച്ചവടക്കാരുമുണ്ട്. ഇത്തരത്തിൽ നിരവധി ആരാധകരുള്ള ഒരു സോഷ്യൽ മീഡിയ താരമാണ് ഡൽഹിയുടെ 'വടാ പാവ് ഗേൾ' എന്ന പേരിൽ അറിയപ്പെടുന്ന ചന്ദ്രിത ദീക്ഷിത്. ഡൽഹിയിലെ തെരുവിൽ വടാ പാവ് വിറ്റ് ഹിറ്റായ ചന്ദ്രിക തന്റെ ലോറി പാർക്ക് ചെയ്യാൻ അനുവദിക്കുന്നില്ലെന്ന പേരിൽ അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. ഇപ്പോഴിതാ ഒരു കോടിയോളം വിലവരുന്ന ആഡംബര കാറിൽ വന്നിറങ്ങിയാണ് വടാ പാവ് ഗേൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാവുന്നത്.

ചന്ദ്രിക ആഡംബര കാറായ ഫോർഡ് മസ്‌താംഗിൽ വന്നിറങ്ങുന്ന ദൃശ്യങ്ങളാണ് വൈറലാവുന്നത്. ശേഷം ഒരു മൊബൈൽ ഷോപ്പിലെത്തി ഒരു ഐഫോൺ വാങ്ങുന്നുണ്ട്. തെരുവിലെ കച്ചവടക്കാരിക്ക് ഇത്രയും വിലകൂടിയ വാഹനം സ്വന്തമാക്കാനാവുമോ എന്ന തരത്തിലെ ച‌ർച്ചകളാണ് നടക്കുന്നത്.

നേരത്തെ ചന്ദ്രിക പോർഷെ പോലുള്ള ആഡംബര കാറുകൾ ഓടിക്കുന്നതിന്റെ ദൃശ്യങ്ങളും വൈറലായിരുന്നു. എന്നാലിത് ഇവരുടെ സ്വന്തം കാർ അല്ലെന്നും വെറുതെ ചിത്രങ്ങൾക്കും ദൃശ്യങ്ങൾക്കുമായി പോസ് ചെയ്യുകയാണെന്നാണ് ചിലർ കമന്റ് ചെയ്യുന്നത്.

View this post on Instagram

A post shared by Chandrika Gera Dixit official (@chandrika.dixit)