ambala

അമ്പലപ്പുഴ: ദേശീയപാതയിൽ ആളില്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് മോഷണം,​ യുവാവ് പിടിയിൽ.

നീർക്കുന്നം പുതുവൽ വീട്ടിൽ അജിത്ത് (37) ആണ് പിടിയിലായത്. പറവൂർ ചിന്മയ സ്കൂളിന് സമീപം വാടയ്ക്ക് താമസിക്കുന്ന നിതിൻ വീട് പുലർച്ചെ കുത്തിത്തുറന്ന പ്രതിയും സുഹൃത്തും വിദേശഷൂസും വാച്ചും കത്തികളും ഉൾപ്പെടെ 25000 രൂപയോളം വിലവരുന്ന സാധനങ്ങൾ മോഷ്ടിച്ച സംഭവത്തിലാണ് അജിത്ത് അറസ്റ്റിലായത്.

സി.സിടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വാഹനവും മോഷ്ടിച്ചെടുത്ത സ്വർണവും കത്തികളും കണ്ടെടുത്തു. കൂട്ടുപ്രതിയുടെ താമസ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും പ്രതി ഓടിരക്ഷപ്പെട്ടു. മോഷണംപോയ വാച്ച് വീട്ടിൽ നിന്ന് കണ്ടെത്തി. ഇയാൾക്കായി തിരച്ചിൽ ഊർജ്ജതമാക്കി. ദേശീയപാതയിലൂടെ പുലർച്ചെ സ്കൂട്ടറിൽ യാത്രചെയ്ത് ഗേറ്റ് പൂട്ടിയിരിക്കുന്ന വീടുകൾ കണ്ടെത്തി മോഷണം നടത്തുന്നതാണ് പ്രതികളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.

പുന്നപ്ര പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ നിർമ്മൽ ബോസിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ വി.എൽ. ആനന്ദ് , എ.എസ്.ഐ അനസ്, എസ്.സി.പി.ഒ വിനിൽ , സജു സത്യൻ, സിദ്ദിഖ്, ബിനുകുമാർ, വിനീഷ് എന്നിവർ അടങ്ങുന്ന അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത് .