suresh-gopi

ചലച്ചിത്ര താരങ്ങളായ ജയറാം, പാർവതി ദമ്പതികളുടെ മകൾ മാളവിക അടുത്തിടെ ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ വിവാഹിതയായിരുന്നു. പാലക്കാട് നെന്മാറ സ്വദേശി കീഴേപ്പാട്ട് ഗിരീഷിന്റെയും ചക്കിങ്ങൽ വത്സയുടെയും മകൻ നവനീതായിരുന്നു വരൻ. താലികെട്ട് ചടങ്ങിനുശേഷം പുഴയ്ക്കൽ ഹയാത്ത് റീജൻസിയിൽ ഒരുക്കിയ വിവാഹസത്കാരത്തിൽ സിനിമാ-രാഷ്ട്രീയ മേഖലയിലെ നിരവധി പ്രമുഖർ പങ്കെടുക്കുകയും ചെയ്തു. ചടങ്ങിൽ കുടുംബസമേതമാണ് നടൻ ദിലീപ് പങ്കെടുത്തത്. ഭാര്യ കാവ്യാ മാധവൻ മക്കളായ മീനാക്ഷി, മഹാലക്ഷ്മി എന്നിവരും ഒപ്പമുണ്ടായിരുന്നു. ഇവരുടെ വീഡിയോയും ചിത്രങ്ങളും വെെറലായിരുന്നു.

ഇപ്പോഴിതാ കാവ്യ പങ്കുവച്ച വിവാഹസമയത്ത് ചിത്രമാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. സുരേഷ് ഗോപിയെ ആദ്യമായി മഹാലക്ഷ്‌മിയെ കണ്ട ഫോട്ടോയാണ് താരം പങ്കുവച്ചത്. സുരേഷ് ഗോപി മഹാലക്ഷ്മിയെ കൊഞ്ചിക്കുന്നത് ചിത്രങ്ങളിൽ കാണാം. തന്റെ ഇൻസ്റ്റാഗ്രാം പേജിലാണ് കാവ്യാ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

'സുരേഷേട്ടനും മാമ്മാട്ടിയും ആദ്യമായി കണ്ടു. ആ ചിത്രങ്ങൾ പകർത്തി. എന്റെ പ്രിയപ്പെട്ടവർ അവളുടെയും പ്രിയപ്പെട്ടവരായി മാറുന്നത് കാണുന്നതിൽ സന്തോഷം', കാവ്യാ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. രാധിക സുരേഷ് ഗോപിക്കൊപ്പമുള്ള ചിത്രവും ഭാഗ്യ സുരേഷിനും ശ്രേയസ് മോഹനുമൊപ്പമുള്ള കാവ്യയുടെയും ദിലീന്റെയും ചിത്രങ്ങളും ഇതിനൊപ്പം പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പങ്കുവച്ച് ചിത്രത്തിന് നിരവധി ലെെക്കും കമന്റും ലഭിക്കുന്നുണ്ട്.

View this post on Instagram

A post shared by Kavya Madhavan (@kavyamadhavanofficial)