s
ബി.ജെ.പി.സംസ്ഥാനകമ്മിറ്റി ഒാഫീസിലെത്തിയ കേരളകോൺഗ്രസ് നേതാവ് സജി മഞ്ഞകടമ്പിലിനെ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഷാളണിയിക്കുന്നു

തിരുവനന്തപുരം: യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സ്ഥാനവും കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട് പദവിയും രാജിവെച്ച് കേരള കോൺഗ്രസ് ഡെമോക്രാറ്റിക് രൂപികരിച്ച ശേഷം കേരള കോൺഗ്രസ് ഡെമോക്രാറ്റിക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ഇന്നലെ തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൽ എത്തി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനെ സന്ദർശിച്ചു.

ബി.ജെ പി ഓ ബി സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എ.വി.അരുൺ പ്രകാശ്, ആർ.എൽ.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി രതീഷ് മുട്ടപ്പള്ളിയും ഒപ്പമുണ്ടായിരുന്നു.