ആദ്യം പബ്ളിക് റിലേഷൻസിൽ ജോലി .ഒരു ദിവസം അതു ഉപേ ക്ഷിച്ച് മോഡലിംഗ് രംഗത്തേക്ക് വണ്ടി കയറി.അപ്പോൾ മുപ്പതിലധികം പരസ്യ ചിത്രങ്ങൾ കാത്തുനിൽപ്പുണ്ടായിരുന്നു . സാജൻ ബേക്കറി സിൻസ് 1962സിനിമയിൽ നായികയായി വരാൻ വാതിൽ തുറന്നതാണ് പിന്നത്തെ കാഴ്ച. ഡൽഹി ക്രൈം ഒരുക്കിയ റിച്ചി മെഹ് ത സംവിധാനം ചെയ്ത പോച്ചർ എന്ന ആമസോൺ ഒറിജിനൽ സീരിസിലൂടെ രഞ് ജിത മേനോൻ ഹിന്ദിയിലും അരങ്ങേറ്റം കുറിച്ചു. കേരളത്തിൽ നടന്ന ഇന്ത്യയിലെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടയ്ക്കെതിരെ ഒരു സംഘം ഉദ്യോഗസ്ഥർ നടത്തുന്ന പോരാട്ടമാണ്നിമിഷ സജയൻ, റോഷൻ മാത്യു, ദിബ്യേന്ദു ഭട്ടാചാര്യ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന പോച്ചർ. റോഷൻ മാത്യുവിന്റെ ഭാര്യ അചല എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞതിന്റെ ആഹ്ളാദത്തിൽ രഞ് ജിത മേനോൻ നിറഞ്ഞു ചിരിച്ചു.
എങ്ങനെയാണ് പോച്ചറിലേക്ക് അവസരം ലഭിച്ചത് ?
മുംബയ് യിലെ മുകേഷ് ചബ്ബ്രയുടെ കാസ്റ്റിംഗ് ഓഫീസിൽ നിന്ന് ഇൻസ്റ്റാഗ്രാമിൽ മെസേജ് അയച്ചിരുന്നു. പക്ഷേ എന്തുകൊണ്ടോ ഞാൻ അത് ശ്രദ്ധിച്ചില്ല. ഒരു സീരിസിന്റെ ഓഡിഷനുണ്ടെന്നും അതിന് പങ്കെടുക്കുന്നുണ്ടോ എന്നും കോ ഒാർഡിനേറ്റർ വിവേക് രാമദേവൻ ചോദിച്ചു. ബോളിവുഡ് ടീമിന്റെ സീരിസാണെന്നും എന്റെ ഡയലോഗുകൾ മലയാളത്തിൽ ആയിരിക്കും എന്നുമാത്രമേ പറഞ്ഞിരുന്നുള്ളൂ. ഓഡിഷൻ കഴിഞ്ഞ് ഷോർട്് ലിസ്റ്റ് ചെയ്തതായി അറിയിച്ചു. അതുകഴിഞ്ഞ് സംവിധായകന് എന്നെ സൂം മീറ്റിംഗ് വഴി കാണണമെന്ന് ആവശ്യപ്പെട്ടു. അപ്പോഴാണ് സംവിധായകൻ റിച്ചി മെഹ് തയാണെന്നും ഇത് വലിയൊരു പ്രൊജക്ടാണെന്നും മനസിലായത്.
ക്യുസി എന്റർടെയ്ൻമെന്റ് ഉൾപ്പെടെ നാല് നിർമ്മാതാക്കളാണ് സീരിസിനുള്ളത്. ക്യുസി ഓസ്കാർ ജേതാക്കളാണ്. ആലിയ ഭട്ടാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ഛായാഗ്രാഹകൻ ജൊഹാൻ ഹെർലിൻ എയ് ഡ് ,സംഗീത സംവിധായകൻ ആൻഡ്രൂ ലോക്കിങ് ടൺ തുടങ്ങിയവരെല്ലാം ഹോളിവുഡിലും ബോളിവുഡിലും പ്രവർത്തിച്ച് ഒരുപാട് വർഷത്തെ പരിചയസമ്പത്ത് നേടിയവർ. കരിയറിന്റെ തുടക്കത്തിൽ തന്നെ വലിയൊരു സംരംഭത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം.
പ്രതിഭാധനരായ ആളുകളോടാപ്പം എങ്ങനെയുണ്ടായിരുന്നു ?
ഞാൻ കൂടുതൽ ആസ്വദിച്ചതും ആശ്ചര്യത്തോടെ നോക്കിയതും സീരിസ് സംവിധാനം ചെയ്യുന്ന രീതിയാണ്. ഹോളിവുഡിൽ നിന്നുമുള്ള സംവിധായകനാണ്. അദ്ദേഹത്തിന് അതിന്റേതായ പ്രൊഫഷണലിസം ഉണ്ടായിരുന്നു. വലിയൊരു പ്രോജക്ടിന്റെ ഭാഗമായതിന്റെ അത്ഭുതവും പേടിയുമെല്ലാം എനിക്ക് ഉണ്ടായിരുന്നു. നിമിഷയുടെയും റോഷന്റെയും കൂടെയായിരുന്നു ആദ്യ സീൻ. രണ്ടു പേരും എന്നെ ഞെട്ടിച്ചു. ഹിന്ദി, ബംഗാളി അഭിനേതാവ് ദിബ്യേന്ദു ഭട്ടാചാര്യ. നിർഭാഗ്യവശാൽ ഒപ്പം അഭിനയിക്കാൻ കഴിഞ്ഞില്ല. അഭിനയം നിരീക്ഷിക്കാനും നോക്കി പഠിക്കാനും അവസരം ലഭിച്ചു.ജീവിതകാലം മുഴുവൻ കാത്തുസൂക്ഷിക്കാൻ നല്ല അനുഭവം പോച്ചർ തന്നു.