astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com

2024 മെയ് 9 1199 മേടം 26 വ്യാഴാഴ്ച.

(പുലർന്ന ശേഷം 11 മണി 55 മിനിറ്റ് 0 സെക്കന്റ് വരെ കാർത്തിക നക്ഷത്രം ശേഷം രോഹിണി നക്ഷത്രം )


അശ്വതി: പൊതുരംഗത്തുള്ള എതിർപ്പുകൾ അവസാനിക്കും, സ്വന്തക്കാരുടെ സഹായത്താൽ വ്യാപാരം വിപുലമാക്കും. പങ്കാളിക്ക് സമ്മാനങ്ങൾ ലഭിക്കും. വ്യവഹാര വിജയം, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.

ഭരണി: തൊഴിൽ രംഗത്ത് പുരോഗതി കുറയുകയും മേലുദ്യോഗസ്ഥരുടെ വിദ്വേഷം സമ്പാദിക്കുകയും ചെയ്യും, സഹോദര സ്ഥാനീയരുമായി കലഹത്തിനു സാദ്ധ്യത, ധനചെലവ്, ദൂരയാത്രാക്ലേശം.

കാർത്തിക: ഔദ്യോഗിക കാര്യങ്ങളിൽ സമാധാനം ഉണ്ടാവും, തൊഴിൽ മാറ്റത്തിന് യോഗമുണ്ട്, മേൽ ഉദ്യോഗസ്ഥരുടെ അംഗീകാരം നേടിയെടുക്കും, എല്ലാവരും അനുകൂലമായ രീതിയിൽ പെരുമാറും, വിദ്യാപരമായ മുന്നേറ്റം.

രോഹിണി: വാഹന ഗുണവും യാത്രകളിൽ സൗഭാഗ്യങ്ങളും ഉണ്ടാകാനും സാധ്യതയുണ്ട്, പുതിയ അവസരങ്ങൾ, ബിസിനസ്സിൽ നേട്ടം, പ്രശസ്‌തിയും വിജയവും ഉന്നത ഉദ്യോഗസ്ഥരിൽ നിന്നും ആത്മാർഥമായ സഹകരണം.

മകയിരം: ദാമ്പത്യ കലഹങ്ങൾ ഒഴിവാകും, ആഡംബര വസ്തുക്കളുടെ ക്രയവിക്രയങ്ങളിൽ നേട്ടങ്ങൾ ഉണ്ടാകും, പുതിയ ചങ്ങാത്തങ്ങൾ ഉടലെടുക്കും, മേലുദ്യോഗസ്ഥർ സഹായിക്കും, സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറും.

തിരുവാതിര: കായിക രംഗത്ത് അർഹമായ സ്ഥാനങ്ങൾ ലഭിക്കും, സ്വകാര്യസ്ഥാപന നടത്തിപ്പിൽ നേട്ടങ്ങൾ ഉണ്ടാകും, ധനനേട്ടം, വ്യവഹാരവിജയം, ദേവാലയ ദർശനം, അംഗീകാരവും യാത്രാഗുണവും.

പുണർതം: തൊഴിൽ സ്ഥലത്തെ തർക്കങ്ങൾ പരിഹരിക്കപ്പെടും, സ്വകാര്യ സ്ഥാപനത്തിൽ ശമ്പള വർദ്ധനവിന് സാധ്യത, അനുകൂലമായ വിവാഹ ആലോചന, ആപത്തുകളിൽ നിന്നും രക്ഷ, ഭാര്യാഗുണം.

പൂയം: സഹോദരങ്ങളുമായിട്ട് ഉള്ള ബന്ധം മെച്ചപ്പെടും, അന്യദേശ വാസത്തിനുള്ള തടസ്സങ്ങൾ മാറിക്കിട്ടും, തൊഴിൽ മേഖലയിൽ നിന്നും നേട്ടം, ദാമ്പത്യ സുഖം, ഗൃഹം മോടി പിടിപ്പിക്കും.

ആയില്യം: കലാരംഗത്ത് നിന്നും അംഗീകാരങ്ങൾ ലഭിക്കും, കച്ചവട സംരംഭത്തിനുള്ള തടസ്സങ്ങൾ മാറി കിട്ടും, ഉദ്യോഗത്തിൽ നേട്ടങ്ങൾ, വിദ്യാവിജയം, ആഗ്രഹങ്ങൾ സഫലമാകും, ബുദ്ധിപരമായി കാര്യങ്ങൾ നീക്കും.

മകം: ജീവിതപങ്കാളിക്ക് തൊഴിലിൽ മേന്മയുണ്ടാകും, അന്യദേശത്ത് വ്യക്തിഗതമായ നേട്ടങ്ങൾ ഉണ്ടാവും. ഉല്ലാസകരമായ അനുഭവങ്ങൾ, ധനലാഭം, ഉന്നത സ്ഥാനീയരിൽ നിന്നും സഹായ സഹകരണങ്ങൾ.

പൂരം: പരസ്പര ധാരണയോടു കൂടിയുള്ള പ്രവർത്തനങ്ങൾ വിജയപ്രാപ്തി നേടും, കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേട്ടങ്ങളും അംഗീകാരങ്ങളും ലഭിക്കും,
ജീവിതപങ്കാളി മൂലം സുഖവും സമാധാനവും, പലരംഗത്ത് വിജയവും അംഗീകാരവും, യാത്രാഗുണം.

ഉത്രം: അയൽക്കാരുമായി അകാരണമായി കലഹിക്കാൻ ഇടവരും, വാഹന സംബന്ധമായ ദുരിതങ്ങൾ, അനാവശ്യമായി പണം ചെലവഴിക്കും, ലോണുകളും മറ്റും പ്രതികൂലമായേക്കാം ,ജാമ്യം നിൽക്കരുത്.

അത്തം: സഹപ്രവർത്തകരുടെ പെരുമാറ്റത്തിൽ അനുകൂലമായ നിലപാട് ഉണ്ടാകും, പുതിയ കൂട്ടുകെട്ടുകൾ മൂലം ജീവിതത്തിന് മാറ്റം, നാൽക്കാലി മുഖേനെ സാമ്പത്തിക നേട്ടം.ബന്ധു ഗുണം.

ചിത്തിര: അസാദ്ധ്യമാണ് എന്ന് കരുതിയ കാര്യങ്ങൾ നിഷ്പ്രയാസം സാധിച്ചെടുക്കാൻ പറ്റും, അവകാശ തർക്കങ്ങളിൽ അനുകൂല വിധി സമ്പാദിക്കും, വിവാഹാദി കർമ്മങ്ങൾ കുടുംബത്തിൽ നടക്കും, മറ്റുള്ളവരുടെ ആദരവ് നേടും.

ചോതി: ഔദ്യോഗിക രംഗത്ത് സ്ഥാനചലനത്തിന് സാധ്യത, ആഗ്രഹ സാക്ഷാത്കാരത്തിന് തടസ്സങ്ങളും പ്രയാസങ്ങളും, മാനസികവും ശാരീരികവുമായി അസ്വസ്ഥതകൾ, രോഗാവസ്ഥ, തെറ്റിദ്ധാരണകൾ വന്നുഭവിക്കും.

വിശാഖം: ആരോഗ്യസ്ഥിതി വഷളാകാതെ ശ്രദ്ധിക്കണം, വിദ്യാർത്ഥികൾക്ക് പഠിത്തത്തിൽ അലസത വർദ്ധിക്കും, ശത്രുക്കളിൽ നിന്നുള്ള ഉപദ്രവം വർദ്ധിക്കും,
ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന സംഗതികൾ സംജാതമാകും, ബന്ധുക്കളുടെ എതിർപ്പുകൾ.

അനിഴം: കച്ചവട സംബന്ധമായ തർക്കങ്ങളിൽ ഒത്തുതീർപ്പ് ഉണ്ടാവും, സ്ത്രീകൾക്ക് അന്യദേശത്ത് ജോലി സാദ്ധ്യതയോ ധന സഹായമോ ലഭിക്കും, മറ്റുള്ളവരുടെ സഹായത്താൽ കാര്യലാഭം, പ്രയത്നത്തിനു തക്കവണ്ണം സാമ്പത്തിക ലാഭം, കുടുംബ സുഖം.

കേട്ട: ലഹരിയുടെ ഉപയോഗം പൂർണമായി ഒഴിവാക്കണം, സ്വന്തം ആവശ്യങ്ങൾ മറന്നുകൊണ്ട് അന്യരെ സഹായിക്കുന്നത് ദോഷം ചെയ്യും,
ദാമ്പത്യ ജീവിതത്തിൽ വിഷമതകൾ, അനാവശ്യമായി പണം ചെലവാകും, ശത്രുവർദ്ധന.

മൂലം: കർമ്മരംഗത്ത് ഗുണകരമായ പരിവർത്തനങ്ങൾ സംഭവിക്കും, ശത്രുക്കളിൽ നിന്നുള്ള ഉപദ്രവങ്ങൾ കുറയും, മാതാവിന്റെ ആരോഗ്യ പരിപാലനം നടത്തും, ദാമ്പത്യ ജീവിതവും സാഹചര്യങ്ങളും സന്തോഷപ്രദം.

പൂരാടം: വസ്തു തർക്കത്തിന് പരിഹാരം ലഭിക്കും, സന്താനത്തിന്റെ തൊഴിൽ നേട്ടത്തിന് ഉന്നതതല ബന്ധങ്ങൾ സഹായകരമാകും.
സുഖാനുഭവങ്ങൾ, ഉല്ലാസ യാത്രയിൽ ആഗ്രഹസാഫല്ല്യം, പങ്കാളിക്ക് സമ്മാനങ്ങൾ ലഭിക്കും.

ഉത്രാടം: ആരോഗ്യപരമായ കാര്യങ്ങളെല്ലാം കൂടുതൽ ശ്രദ്ധിക്കണം, വ്യവസ്ഥകൾ പാലിക്കാത്തതിനാൽ ബുദ്ധിമുട്ടുകൾ അനുഭവപ്പെടും, സാമ്പത്തികമായി അരക്ഷിതാവസ്ഥ ഉണ്ടാകും, ആരെയും വിശ്വാസപൂർവ്വം ഒന്നും ഏൽപ്പിക്കരുത്, ബന്ധുക്കളിൽ നിന്നുമുള്ള എതിർപ്പുകൾ.

തിരുവോണം: നിർമ്മാണ രംഗത്ത് നേട്ടങ്ങൾ ഉണ്ടാവും, സന്താനത്തിന്റെ മംഗല്യ തടസ്സം മാറി കിട്ടും, പുതിയ തൊഴിൽ രംഗത്ത് ശമ്പള വർദ്ധനയുണ്ടാകും, താൽക്കാലിക ജോലി സ്ഥിരപ്പെടും, സർക്കാരിൽ നിന്നും അനുകൂലമായി മറുപടി ലഭിക്കും.

അവിട്ടം: വ്യാപാര ബന്ധങ്ങൾ മെച്ചപ്പെടുത്തും, പിതാവിൽ നിന്നോ പിതൃ ബന്ധുക്കളിൽ നിന്നോ ധനസഹായം ലഭിക്കും, മറ്റുള്ളവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കും, അകന്നു നിന്നവർ അനുകൂലികളാകും, സ്ത്രീകൾക്ക് വരുമാന വർദ്ധനവ്.

ചതയം: ശാസ്ത്ര സാങ്കേതിക രംഗത്ത് നേട്ടങ്ങൾ കൈവരിക്കും, പങ്കാളി മുഖേനെ സാമ്പത്തികം നേട്ടം ഉണ്ടാവും, പണം ചെലവഴിക്കുന്നതിൽ മിതത്വം പാലിക്കും, ശത്രു ജയം, പ്രണയ കാര്യങ്ങളിൽ സന്തോഷം, കർമ്മരംഗം ഉഷാറാകും.

പൂരുരുട്ടാതി: കുടുംബ ബന്ധങ്ങളിൽ സമചിത്തത പാലിക്കണം, ക്ഷമ ഇല്ലാത്ത സംസാരങ്ങളും മുൻകോപവും ആപത്ത് വരുത്തി തീർക്കും, ഏത് കാര്യം ആലോചിച്ചു മാത്രം തീരുമാനമെടുക്കുക. ധനനഷ്ടം താഴ്ത്തപ്പെടൽ എന്നിവ അനുഭവത്തിൽ വരും.

ഉത്തൃട്ടാതി: സുഖകരമായ കാര്യങ്ങൾക്ക് വ്യക്തിസ്വാതന്ത്ര്യം പരമാവധി പ്രയോജനപ്പെടുത്തും, അലസത ഒഴിവാകും, മത്സരങ്ങളിൽ ഉയർച്ച ലഭിക്കും, വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയം, കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കും.

രേവതി: കഠിനമായ പരിശ്രമങ്ങളും സമയോചിതമായ ഇടപെടലുകളും കാരണം ജീവിത വിജയം നേടാനാകും, പ്രവർത്തന മേഖലകളിൽ സജീവം ആയതിനാൽ വരുമാനത്തിൽ ഉയർച്ചയുണ്ടാവും. സേവന സന്നദ്ധത പ്രകടിപ്പിക്കും, കീർത്തി ,പദവി എന്നിവ ലഭിക്കും