bjp

തിരു :ഈ ലോക്സഭാ തിരഞ്ഞെടുപ്പിലും ബി ജെ പി ക്ക് കേരളത്തിൽ അക്കൗണ്ട് തുറക്കാനാകില്ലെന്നും പതിനാലോളം സീറ്റുകൾ നേടി ഇടതുപക്ഷം കേരളത്തിൽ കരുത്തുതെളിയിക്കുമെന്നും ഐ എൻ എൽ സംസ്ഥാന സെക്രട്ടറി അഡ്വ. ജെ. തംറൂഖ് അഭിപ്രായപ്പെട്ടു.

ബി ജെ പി തിരഞ്ഞെടുപ്പിലുടനീളം വർഗീയതയാണ് പ്രചരണായുധ മാക്കിയതെന്നും ഇലക്ഷൻ കമ്മീഷൻ ബി ജെ പി ക്കെതിരെയുള്ള പരാതികൾ മുഖവിലക്കെടുക്കാത്തത് ജനാധിപത്യവിശ്വാസികളെ ഞെട്ടിച്ചിരിക്കയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐ എൻ എൽ തിരുവനന്തപുരം ജില്ലാ സമിതിയോഗം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ വർക്കിങ് പ്രസിഡന്റ് എം ബഷറുള്ള അധ്യക്ഷതവഹിച്ചു.