മുംബയ്: ബോളിവുഡ് സിനിമകളിലും ഹിന്ദി സീരിയല്‍ രംഗത്തും തിളങ്ങിയ താര സുന്ദരിയാണ് ശ്വേത തിവാരി. ഹിന്ദി ബിഗ് ബോസ് സീസണ്‍ നാലിലെ വിജയികൂടിയാണ് താരം. ഇപ്പോഴിതാ താരത്തിന്റെ ഗ്ലാമര്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. തായ്‌ലാന്‍ഡില്‍ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങള്‍ താരം തന്നെയാണ് ഇന്‍സ്റ്റാഗ്രാമില്‍ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് തായ്‌ലാന്‍ഡില്‍ ബീച്ച് വെയറണിഞ്ഞ് നില്‍ക്കുന്ന തന്റെ ചിത്രങ്ങള്‍ താരം പങ്കുവച്ചത്. ഈ പ്രായത്തിലും താരത്തിന്റെ സൗന്ദര്യത്തെ പുകഴ്ത്തുന്ന നിരവധി കമന്റുകളാണ് ഫോട്ടോകള്‍ക്ക് ലഭിക്കുന്നത്.
താരത്തെ കണ്ടാല്‍ പ്രായം 44 ആണെന്നോ മുതിര്‍ന്ന മകളുള്ള വ്യക്തിയാണെന്നോ പറയില്ലെന്നും കമന്റുകളായി ആരാധകര്‍ രേഖപ്പെടുത്തുന്നുണ്ട്. നടി പലക് തിവാരി ശ്വേത തിവാരിയുടെ മകളാണ്. മോഡലും നടിയുമായ പലക് തിവാരി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
മകന്‍ റെയാന്‍ഷിനൊപ്പമാണ് ശ്വേത തിവാരി തായ്ലാന്‍ഡില്‍ അവധിക്ക് പോയത്.