d

തിരുവനന്തപുരം: കടുത്ത വരൾച്ച സംസ്ഥാനത്തെ കാർഷിക മേഖലയിലുണ്ടാക്കിയ ആഘാതം വിലയിരുത്തുന്നതിനായി രൂപീകരിച്ച കാർഷിക വിദഗ്ദ്ധർ ഉൾപ്പെടുന്ന സംഘത്തിന്റെ വിവിധ ജില്ലകളിലെ സന്ദർശനം പൂർത്തിയായതായി മന്ത്രി പി. പ്രസാദ് അറിയിച്ചു. മേയ് 6, 7,8 തീയതികളിലായി സംസ്ഥാനത്തെ 152 ബ്ലോക്കുകൾ വിവിധ സംഘങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്.

അടുത്ത രണ്ടു ദിവസത്തിനകം ദൗത്യ സംഘം സന്ദർശനത്തിന്റെ അടിസ്ഥാനത്തിലുള്ള വിശദമായ റിപ്പോർട്ട് കൃഷിമന്ത്രിക്ക് സമർപ്പിക്കും.100 ശതമാനം കൃഷിനാശം സംഭവിച്ച കൃഷിയിടങ്ങൾ ധാരാളം ഉണ്ടെന്നാണ് സംഘത്തിന്റെ വിലയിരുത്തൽ.