ss

പാൻ ഇന്ത്യൻ മാസ് എന്റർടെയ്നറുമായി വിജയ് ദേവരകൊണ്ടയും സംവിധായകൻ രവി കിരൺ കോലയും എത്തുന്നു.
എസ് വിസി 59 എന്ന് താത്കാലികമായി പേരിട്ട ചിത്രം വിജയ്‌ ദേവരകൊണ്ടയുടെ പിറന്നാൾ ദിനത്തിൽ പ്രഖ്യാപിച്ചു.

വിജയ് കത്തി പിടിച്ച് നിൽക്കുന്നതിനാൽ പോസ്റ്ററിന് ആക്ഷൻ പാക് വൈബ് ഉണ്ട്. പോസ്റ്ററിൽ പതിഞ്ഞ മാസ് ഡയലോഗ് ചിത്രത്തിന്റെ തീവ്രത കൂട്ടുന്നു. ഇതാദ്യമായാണ് വിജയ് മുഴുനീള ഗ്രാമീണ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിജയ് ദേവരകൊണ്ട മേക്കോവറിൽ എത്തുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. രാജാ വാരു റാണി ഗാരു എന്ന ചിത്രത്തിലൂടെ വിജയകരമായ അരങ്ങേറ്റം നടത്തിയ രവി കിരൺ കോല സംവിധാനം ചെയ്യുന്ന ചിത്രം ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് നിർമ്മാണം. ചിത്രത്തിൽ വിജയ് ഡെവലപ്മെമെന്റ് സഹകരിക്കുന്നു എന്നതാണ് പ്രത്യേകത.
വാർത്ത പ്രചാരണം : പി.ശിവപ്രസാദ്.