auto

ന്യൂഡൽഹി: ഓട്ടോറിക്ഷ നമ്മുടെ ഒരു ബലഹീനതയാണ്. വീട്ടിൽ ബെൻസും ബിഎംഡബ്ല്യുവുമൊക്കെ ഉണ്ടെങ്കിലും സാധാരണക്കാരുടെ വാഹനമായ ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുമ്പോഴുള്ള സുഖം കിട്ടില്ലെന്നാണ് അനുഭവസ്ഥർ പറയുന്നത്. എന്തിനേറെ പറയുന്നു ഇന്ത്യയിലെ മെക്സിക്കൻ അംബാസിഡറുടെ ഔദ്യോഗിക വാഹനം പോലും ഓട്ടോറിക്ഷയാണ്. വിഐപികളായ മറ്റുചിലർ ഇഷ്ടപ്പെടുന്നതും ഓട്ടോറിക്ഷയെത്തന്നെയാണ്.

കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും ഇന്ത്യയ്ക്ക് പുറത്ത് ഒരു ഓട്ടോ കണ്ടുമുട്ടാൻ വളരെ പ്രയാസമാണ്. പ്രത്യേകിച്ചും സായിപ്പിന്റെ നാട്ടിൽ. എന്നാൽ ഈ വിശ്വാസത്തെ തിരുത്തിക്കുറിച്ചിരിക്കുകയാണ് ഒരു വീഡിയോ. കാലിഫാേർണിയയിലെ തെരുവിലൂടെ കറുപ്പും മഞ്ഞയും നിറങ്ങളുള്ള ഓട്ടാേറിക്ഷ സഞ്ചരിക്കുന്നതാണ് വീഡിയോയിലുള്ളത്. ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ട വീഡിയോ നിമിഷങ്ങൾക്കകം വൈറലായി. 'Auto Rikshaw in California. #artesia' എന്ന അടിക്കുറിപ്പോടെയുള്ള വീഡിയോ മനോഹർ സിംഗ് റാവത്ത് എന്നയാളാണ് ഷെയർ ചെയ്തത്.ദൃശ്യങ്ങൾ ശരിക്കും ഉള്ളതാണോ, അതോ സൃഷ്ടിച്ചതാണോ എന്നാണ് ഭൂരിപക്ഷം പേർക്കും അറിയേണ്ടത്. എന്തായാലും സംഗതി കലക്കിയിട്ടുണ്ട് എന്നും ഇത് ഇന്ത്യയുടെ വിജയം എന്നും അവർ പറയുന്നുണ്ട്. 2022 ൽ ബ്രിട്ടണിലെ യോർക്കിലെ റോഡിലൂടെ ഓട്ടോറിക്ഷ ഓടുന്ന വീഡിയോ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനും വൻ സ്വീകാര്യതയാണ് ലഭിച്ചത്.

View this post on Instagram

A post shared by Manohar Singh Rawat (@manoharsrawat)

രണ്ട് സംഭവങ്ങളും തെളിയിക്കുന്നത് ഓട്ടോ റിക്ഷയുടെ സാർവത്രിക ആകർഷണീയതയുടെ അടയാളമാണെന്നും അധികം വൈകാതെ മറ്റ് രാജ്യങ്ങളിലേക്കും ഓട്ടോറിക്ഷ എത്തുമെന്നുമാണ് ഓട്ടോപ്രേമികൾ പറയുന്നത്.