2024ലോടെ നിരവധി കാര്യങ്ങളിലാണ് പുതിയ പുതിയ കണ്ടുപിടിത്തങ്ങൾ നടത്തിയത്. തീ മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജന്സ് (എഐ) വരെ ഒരു നീണ്ട സംഭാവന തന്നെ പറയാനുണ്ട്. എന്നാൽ മനുഷ്യന് ഇന്നും എത്തിപ്പെടാൻ പറ്റാത്ത മേഖലകളുമുണ്ട്. പ്രപഞ്ചവും സമുദ്രവുമാണ് അതിന് ഏറ്റവും വലിയ ഉദാഹരണം. സമുദ്രത്തിൽ മനുഷ്യർ എത്ര തന്നെ പര്യവേഷണം നടത്തിയാലും ഇനിയും കടലിന്റെ ഉള്ളറകൾ നമ്മുക്ക് വിദൂരമാണ്. അതുപോലെയാണ് പ്രപഞ്ചവും.
ചന്ദ്രനിലും ഗ്രഹങ്ങളിലും പേടകങ്ങൾ അടക്കുകയും പര്യവേഷണം നടത്തുകയും ചെയ്യുന്നുണ്ടെങ്കിലും ഇന്നും നമ്മുക്ക് ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾ ചുറ്റുമുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് അന്യഗ്രഹ ജീവികൾ. ഇന്നും ഈ കാര്യത്തിൽ മനുഷ്യർക്ക് രണ്ട് അഭിപ്രായമാണ് ഉള്ളത്. ഒരു പക്ഷം പേർ അന്യഗ്രഹ ജീവികൾ ഇല്ലെന്ന് പറയുമ്പോൾ മറ്റൊരു പക്ഷം അന്യഗ്രഹ ജീവികൾ ഉണ്ടെന്ന് അവകാശപ്പെടുന്നു. ചിലർ അന്യഗ്രഹ ജീവികളെ കണ്ടിട്ടുണ്ടെന്നും പറയുന്നുണ്ട്. എന്നാൽ ഉടനെ ഇതിന്റെ സത്യാവസ്ഥ കണ്ടെത്താൻ കഴിയുമെന്നാണ് ശാസ്‌ത്രലോകം പറയുന്നത്.
അന്യഗ്രഹ ജീവികൾ
ഏകദേശം 2039 ഓടെ അന്യഗ്രഹ ജീവികളിൽ നിന്ന് സിഗ്നൽ കിട്ടുമെന്ന് 80കാരനായ ജ്യോതിശാസ്‌ത്രജ്ഞൻ സേത്ത് ഷോസ്റ്റാക്ക് അഭിപ്രായപ്പെടുന്നു. SETI പ്രോജക്റ്റിലെ (Search for Extraterrestrial Intelligence) സീനിയർ കൂടിയായ സേത്ത് അവർ അന്യഗ്രഹ ജീവികളുമായി ആശയവിനിമയം നടത്താൻ ശ്രമിക്കുന്നതായും വ്യക്തമാക്കിയിട്ടുണ്ട്. കൂടുതൽ നൂതന സങ്കേതികവിദ്യങ്ങൾ ഇതിനായി ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭൂമിയെ പോലെ മറ്റൊരു ഗ്രഹം
പ്രപഞ്ചത്തിൽ ഭൂമിയെപ്പോലെ ശതകോടിക്കണക്കിന് ഗ്രഹങ്ങൾ ഉണ്ടാകാൻ സാദ്ധ്യയുണ്ടെന്നും സേത്ത് ഷോസ്റ്റാക്ക് പറയുന്നു. അതിനാൽ തന്നെ ഭൂമിയിൽ മാത്രമേ ജീവന്റെ ഘടകം ഉള്ളൂവെന്ന വാദത്തെ ഇത് തള്ളുന്നു. ഭൂമിയിൽ എത്ര മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. അതുപോലെ പ്രപഞ്ചം എത്ര മാറ്റങ്ങൾക്ക് വിധേയമായി കാണുമെന്നും അദ്ദേഹം പറഞ്ഞു.
2029ഓടെ അന്യഗ്രഹ ജീവികളുടെ സിഗ്നൽ ലഭിക്കാം
2029 ഓടെ അന്യഗ്രഹ ജീവികളുടെ സിഗ്നൽ ലഭിക്കുമെന്ന് ചില ഗവേഷകർ വിശ്വസിക്കുന്നുണ്ട്. 1972ൽ വിക്ഷേപിച്ച പയനിയർ 10 ഉപഗ്രഹത്തിലേക്ക് നാസയുടെ ഡീപ് സ്‌പേസ് നെറ്റ്‌വർക്ക് (ഡിഎസ്എൻ) സിഗ്നലുകൾ അയച്ചിരുന്നു. ഈ സിഗ്നലുകൾ ഇതിനകം അന്യഗ്രഹ ജീവികളിൽ എത്തിയിട്ടുണ്ടെന്ന് ചിലർ അഭിപ്രായപ്പെടുന്നു. അതിന്റെ മറുപടിയായി ഒരു സിഗ്നൽ 2029 ഓടെ ഭൂമിയിലേക്ക് ലഭിക്കുമെന്നാണ് വിശ്വസിക്കുന്നത്.
ഭൂമിയിൽ നിന്ന് 27പ്രകാശവർഷം അകലെയുള്ള ഒരു കുള്ളൻ നക്ഷത്രത്തിന് അടുത്തുള്ള ഒരു ഗ്രഹത്തിൽ ജീവന്റെ ഘടകം ഉണ്ടെന്ന് കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകർ വിശ്വസിക്കുന്നു. അവയ്ക്ക് നമ്മുടെ സിഗ്നൽ ലഭിക്കുകയാണെങ്കിൽ 2029ഓടെ അവയിൽ നിന്ന് തിരികെ സിഗ്നൽ ലഭിക്കുമെന്നാണ് അവർ അവകാശപ്പെടുന്നത്. മറ്റ് പേടകങ്ങളിലേക്ക് അയച്ച ഡിഎസ്എൻ സിഗ്നലുകൾക്ക് 2030 ഓടെയും മറുപടി ലഭിക്കുന്ന് ഗവേഷകർ കരുതുന്നത്.
അന്യഗ്രഹ ജീവിയും മനഷ്യന്റെ കണ്ടെത്തലും
ഭൂമി അയക്കുന്ന പേടകങ്ങൾ നമുക്ക് ഭൂമിക്ക് പുറത്തുള്ള കാഴ്ചകൾ കാണിച്ച് തരുന്നു. ഭൂമിയിൽ നിന്ന് റേഡിയോ സിഗ്നലുകൾ ലഭിച്ച അന്യഗ്രഹ ജീവികൾ നമ്മളെ കണ്ടെത്താൻ ഇതേ സാങ്കേതികവിദ്യ ഉപയോഗിക്കുമെന്നും ജ്യോതിശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. അന്യഗ്രഹ ജീവികൾക്ക് ഭൂമിയെ കണ്ടെത്താൻ വരെ എളുപ്പമാണെന്ന് അഭിപ്രായപ്പെടുന്ന ശാസ്ത്രജ്ഞരും ഉണ്ട്.
അതിനാൽ തന്നെ ഒരു പക്ഷേ ഇതിനോടകം അവർ നമ്മെ കണ്ടെത്തിയിട്ടുണ്ടാകാം. ഇപ്പോൾ കൂടുതൽ ഗ്രഹങ്ങളെ ശാസ്ത്രജ്ഞർ കണ്ടെത്തുന്നുണ്ട്. അങ്ങനെ ഒരു അന്യഗ്രഹ ജീവി ഉണ്ടെങ്കിൽ ഉടനെ അവർ ഭുമിയെയോ അല്ലെങ്കിൽ നമ്മൾ അവരെയോ കണ്ടെത്തിയേക്കാം. തങ്ങളുടെ സിഗ്നലിന് അന്യഗ്രഹ ജീവികൾ മറു സിഗ്നൽ അയക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്‌ത്രജ്ഞർ.