vande-bharat

തിരുവനന്തപുരം: രാജ്യത്തെ പല വന്ദേ ഭാരത് ട്രെയിനുകളും കാലിയായാണ് ഓടുന്നതെന്ന് കേരളത്തിലെ കോൺഗ്രസ് ഘടകം. പല റൂട്ടുകൾക്കും ഉയർന്ന നിരക്കാണ് ഈടാക്കുന്നതെന്നും ഇക്കാരണത്താലാണ് യാത്രക്കാർ കുറയുന്നതെന്നും കെപിസിസിയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ കുറിച്ചു. രാജ്യത്തെ 50 ശതമാനം വന്ദേ ഭാരത് ട്രെയിനുകളിലും പകുതി യാത്രക്കാ‌ർ മാത്രമാണുള്ളതെന്ന് ഐആർസിടിസി ബുക്കിംഗ് വിവരങ്ങൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് വിമർശിച്ചു.

തത്‌കാൽ ബുക്കിംഗുകൾ ഒഴിവാക്കി ജനറൽ വിഭാഗത്തിലെ വിവരമാണിത്. അവധിക്കാലമായിരുന്നിട്ടുകൂടി വന്ദേ ഭാരതിലെ ബുക്കിംഗുകൾ വളരെ കുറവാണ്. സമ്പന്നർക്ക് മാത്രമാണ് വന്ദേ ഭാരത് ടിക്കറ്റുകൾ വാങ്ങാനുള്ള ശേഷിയുള്ളതെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു.

VANDE BHARAT | We've decided to prick the 'Vande Bharat' bubble. Analysis of IRCTC booking data reveals that over 50% of Vande Bharat runs either operate with empty or partially filled seats.

This data, sourced from IRCTC just hours before train departures, focuses solely on the… pic.twitter.com/MqlO8wuHKj

— Congress Kerala (@INCKerala) May 8, 2024

മറ്റ് ട്രെയിനുകളിലെ വെയിറ്റിംഗ് ലിസ്റ്റ് ചൂണ്ടിക്കാട്ടിയും കോൺഗ്രസ് ആക്ഷേപം ഉന്നയിച്ചു. വന്ദേ ഭാരതിലെ സീറ്റുകൾ ധാരാളമായി ഒഴിഞ്ഞു കിടന്നിട്ടും മറ്റ് ട്രെയിനുകളുടെ വെയിറ്റിംഗ് ലിസ്റ്റ് വളരെ നീണ്ടതാണെന്ന് കോൺഗ്രസ് എക്‌സിലൂടെ പുറത്തുവിട്ട വീഡിയോയിൽ പറഞ്ഞു.

In the Mumbai - Solapur (row-4) Vande Bharat, 277 seats are vacant, but almost all other trains are in the Waiting List. This means there is a huge demand for trains, but not this expensive one.

This scenario isn't isolated; similar patterns emerge across various routes. When a… pic.twitter.com/W8v2UsLkqd

— Congress Kerala (@INCKerala) May 8, 2024

ഗരീബ് റത്ത് ട്രെയിനുകൾ 770 രൂപയ്ക്ക് ടിക്കറ്റ് നൽകുമ്പോൾ വന്ദേ ഭാരതിന്റെ 1720 രൂപ നിരക്കിലുള്ള ടിക്കറ്റ് സാധാരണക്കാർക്ക് താങ്ങാൻ പറ്റാത്തതാവുന്നു. ശരാശരി യാത്രക്കാർക്ക് വന്ദേ ഭാരത് ഒരു പ്രായോഗിക ഓപ്ഷനാണോ? വന്ദേ ഭാരതിന് അമിതമായി പ്രാധാന്യം നൽകുന്നത് വലിയൊരു പ്രശ്‌നം തന്നെയാണ്. പൊതുജനങ്ങളിൽ ധാരാളം പേർക്ക് വന്ദേ ഭാരതിന്റെ നിരക്ക് താങ്ങാനാവുമ്പോൾ മാത്രമാണത് എല്ലാവർക്കും നല്ലതാവുന്നത്. അതിന് രാജ്യം സാമ്പത്തിക വളർച്ച കൈവരിക്കേണ്ടത് പ്രധാനമാണ്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ പരാജയമാണെന്നും കോൺഗ്രസ് ആരോപിച്ചു.

A similar fate awaits the Ahmedabad - Mumbai Bullet train constructed at the whims of one man, without any consultation. Initially budgeted at ₹1.1 lakh crore, the project's current estimate surpasses ₹1.6 lakh crore, poised to breach ₹2 lakh crore upon completion.

In… pic.twitter.com/sEfSdFlc3C

— Congress Kerala (@INCKerala) May 8, 2024