beauty

മാറി വരുന്ന കാലാവസ്ഥ കാരണം പല തരത്തിലുള്ള പ്രശ്‌നങ്ങളാണ് ഇന്ന് ഓരോരുത്തരും നേരിടുന്നത്. മുടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഇതിലേറെയും. മുടി കൊഴിച്ചിലും മുടി പൊട്ടിപ്പോകലും തുടങ്ങിയ ഇതുണ്ടാക്കുന്ന പ്രശ്‌നങ്ങൾ ഏറെയാണ്. എന്നാൽ, ഇതെല്ലാം ഒറ്റ ഉപയോഗത്തിൽ തന്നെ മാറ്റുന്ന ഒരു എളുപ്പവഴി പരിചയപ്പെടാം. തയ്യാറാക്കാൻ വളരെ കുറച്ച് സാധനങ്ങൾ മതി എന്നത് മാത്രമല്ല, ഉപയോഗിച്ച് മൂന്ന് ദിവസത്തിൽ തന്നെ മുടിയുടെ നീളം കൂടുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും.

ആവശ്യമായ സാധനങ്ങൾ

തേയിലപ്പൊടി - 3 ടേബിൾസ്‌പൂൺ

വെള്ളം - 3 ഗ്ലാസ്

തുളസി ഇല - ഒരു പിടി

തയ്യാറാക്കുന്ന വിധം

വെള്ളത്തിലേക്ക് തേയിലപ്പൊടി ചേർത്ത് നന്നായി തിളപ്പിക്കണം. ഇതിലേക്ക് തുളസിയില കൂടിയിട്ട് തിളപ്പിക്കണം. 5 മുതൽ 10 മിനിട്ട് വരെ നന്നായി തിളപ്പിക്കണം. ശേഷം അരിച്ചെടുത്ത് തണുക്കാനായി മാറ്റി വയ്‌ക്കുക.

ഉപയോഗിക്കേണ്ട വിധം

ശിരോചർമവും മുടിയും നന്നായി വൃത്തിയാക്കുക. ശേഷം തയ്യാറാക്കി വച്ച വെള്ളം മുടിയിലേക്ക് ഒഴിച്ച് കൊടുക്കണം. ശിരോചർമത്തിൽ പുരട്ടിയ ശേഷം നന്നായി മസാജ് ചെയ്യേണ്ടതാണ്. ശേഷം ഒരു ടവൽ ഉപയോഗിച്ച് മുടി തുടയ്‌ക്കുക. ഇത് തുടർച്ചയായി എല്ലാ ദിവസവും ചെയ്യുന്നതും നല്ലതാണ്. മാത്രമല്ല, ഉപയോഗിച്ച് വെറും മൂന്ന് ദിവസത്തിനുള്ളിൽ മുടിയുടെ നീളം കൂടുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും.