d

തിരുവനന്തപുരം: തമ്പാനൂർ സെൻട്രൽ റെയിൽവേ സ്‌റ്റേഷനിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഗാന്ധിധാം തിരുനെൽവേലി എക്‌സ്‌പ്രസിലെ കരാർ ജീവനക്കാരനിൽ നിന്നും 33,600 രൂപയുടെ മദ്യക്കുപ്പി പിടിച്ചു. റാംജി മഹേശ്വരി എന്നയാളിൽ നിന്നുമാണ്‌ 750 മില്ലിവീതമുള്ള 42 കുപ്പി മദ്യം കണ്ടെത്തിയത്‌. മഡ്ഗാവിൽ നിന്ന് നികുതി രഹിത വിലയ്‌ക്ക് മദ്യം വാങ്ങി ട്രെയിനിൽ ഉയർന്ന നിരക്കിൽ വിൽക്കാൻ ഉദ്ദേശിച്ചാണ് മദ്യം കൊണ്ടുവന്നതെന്നും പ്രതി മൊഴി നൽകി. സെൻട്രൽ ആർ.പി.എഫ് ഇൻസ്‌പെക്ടർ അജിത് കുമാർ,സബ് ഇൻസ്‌പെക്ടർ എം.അനിൽ കുമാർ,എം.ടി.ജോസ് എന്നിവരുടെ നേതൃത്വത്തിലാണ്‌ പരിശോധന നടന്നത്‌. പ്രതിയെ തുടർ നടപടികൾക്കായി എക്സൈസിന്‌ കൈമാറി.