ak

ആലപ്പുഴ: കാപ്പാ ഉത്തരവ് നിലനിൽക്കേ ജില്ലയിൽ പ്രവേശിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. തൈക്കാട്ടുശ്ശേരി പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് പുത്തൻ നികർത്തിൽ അഖിൽ കൃഷ്ണ (ശംഭു -24) യെയാണ് പൂച്ചാക്കൽ പൊലീസ് അറസ്റ്റു ചെയ്തത്. തൈക്കാട്ടുശ്ശേരി ഭാഗത്ത് പട്രോളിംഗ് നടത്തുന്നതിനിടെ വല്യാറ പുത്തൻചിറ ഭാഗത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്ന് പിടികൂടി പരിശോധിച്ചപ്പോൾ ഇയാളുടെ പാന്റ്സി​ന്റെ പോക്കറ്റിൽ നിന്നും പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ 50 ഗ്രാം കഞ്ചാവും കണ്ടെടുത്തു. കഞ്ചാവ് കൈവശം സൂക്ഷിച്ചതിനും കാപ്പ ഉത്തരവ് ലംഘിച്ചതിനും രണ്ട് കേസുകൾ പൂച്ചാക്കൽ പൊലീസ് രജിസ്റ്റർ ചെയ്തു. എസ്.ഐ സുരേഷ്, എ.എസ്.ഐ ബിജുമോൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അരുൺകുമാർ, ടെൽസൺ തോമസ്, ബിജോയ്, പ്രമോദ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.