കുമളി: ബൈക്കിനെ ബസ് മറികടന്നത് ഇഷ്ടപ്പെടാത്ത ബൈക്ക് യാത്രികൻ ബസ്സിനു മുന്നിൽ തടസ്സമായത് 2 കിലോമീറ്റർ.
തിങ്കളാഴ്ച വൈകുന്നേരം കുമളി ഹോളിഡേ ഹോം ജംഗ്ഷനിലാണ് സംഭവം.
വൈകുന്നേരം 5.30 ഓടെ കുമളി ഹോളിഡേയ് ഹോമിന്റെ മുന്നിൽ എത്തിയ കെ .എസ്.ആർ .റ്റി സി ബൈക്കിനെ മറികടന്ന് മുന്നിലെത്തിതോടെ യുവാവ് അതിവേഗത്തിൽ ബൈക്ക് ഓടിച്ച് ബസ്സിന് മുമ്പിൽ എത്തുകയും ബസ് തടഞ്ഞ്
ഡ്രൈവർ റഷീദിനെ അസഭ്യം പറയുകയും ചെയ്തു. ദിവസവും രാവിലെ 4.40കൊല്ലം കുമളി സർവിസ് നടത്തുന്ന ബസാണിത്. കൊല്ലത്തു നിന്നും നിന്ന് കുമളിയിൽ എത്തിപ്പോൾ ആയിരുന്നു സംഭവം. ബസ് തടഞ്ഞതിനു ശേഷം കുമളി ബസ് സ്റ്റാന്റ് വരെ ഏകദേശം രണ്ട് കിലോമീറ്ററോളം ഈ യുവാവ് ഹെൽമെറ്റ് പോലും ധരിക്കാതെ കെ.എസ്.ആർ.ടി.സി ബസ്സിന് മുന്നിൽ വിലങ്ങി ഓടുകയുണ്ടായി. ബസ് സ്റ്റാൻഡിൽ ചെന്നപ്പോൾ സുഹൃത്തുക്കളായ മൂന്ന് പേരെ കൂട്ടി യുവാവ് കണ്ടക്ടർ അഗസ്റ്റിൻ ,ഡ്രൈവർ റഷീദ് എന്നിവർ കയ്യേറ്റം ചെയ്യാൻ ശ്രെമിക്കുകയും ചെയ്തു. ബസ് സ്റ്റാൻഡിൽ ഉണ്ടായിരുന്ന സ്വകാര്യ ബസ് ജീവനകാരും ബസ്സിലെ യാത്രക്കാരും ഇടപെട്ടപ്പോൾ മൂന്ന് പേരും സ്ഥലത്തു നിന്നും ഒഴിവാകുകയിരുന്നു. യുവാവിന്റെ പ്രവർത്തി കാരണം ബസ് പെട്ടന്ന് ബ്രേക്ക് പിടിക്കേണ്ട സാഹചര്യതിൽ ബസ്സിലെ യാത്രകരിയായ കുട്ടിയുടെ തല കമ്പിയിൽ ഇടിച്ചു പരിക്ക് പറ്റുകയും ചെയ്തു.