kanchabvu

തൃശൂർ : പെരിങ്ങാവിൽ നിന്ന് അസാം സ്വദേശിയിൽ നിന്ന് ബ്രൗൺ ഷുഗറും കഞ്ചാവും പിടികൂടി. തൃശൂർ സിറ്റി പൊലീസ് ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ സഹായത്തോടെ വിയ്യൂർ പൊലീസ് നടത്തിയ പരിശോധനയിലാണ് ആസാമിലെ നാഗോൺ ബാർപേട്ട സ്വദേശി മുക്‌സിദുൾ അലം (24) എന്നയാളിൽ നിന്ന് ബ്രൗൺ ഷുഗറും കഞ്ചാവും പിടികൂടിയത്. ഒന്നര മാസത്തിനുള്ളിൽ തൃശൂർ സിറ്റി ലഹരിവിരുദ്ധ സ്‌ക്വാഡിന്റെ സഹായത്തോടെ പിടികൂടിയ പത്ത് കേസിൽ എട്ട് കേസിലെ പ്രതികളും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. അതിൽ ആറ് കേസും ബ്രൗൺഷുഗറുമായി ബന്ധപെട്ടതാണ്.
അന്വേഷണ സംഘത്തിൽ വിയ്യൂർ സബ് ഇൻസ്‌പെക്ടർ കെ.വിവേക് നാരായണൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ അബ്രഹാം, സിവിൽ പൊലീസ് ഓഫീസർ അനിൽകുമാർ എന്നിവരുമുണ്ടായിരുന്നു. തൃശൂർ സിറ്റി പൊലീസ് ലഹരി വിരുദ്ധ സ്‌ക്വാഡിലെ സബ് ഇൻസ്‌പെക്ടർമാരായ എൻ.ജി.സുവ്രതകുമാർ, കെ.ഗോപാലകൃഷ്ണൻ, പി.രാഗേഷ്, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ മോഹൻ, സിവിൽ പൊലീസ് ഓഫീസർമാരായ ശരത്ത്, സുജിത്ത്, വിപിൻ, വിമൽ കെ.വി, എന്നിവരുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.