mazha-

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വേനൽ മഴ കൂടുതൽ ശക്തമാകാൻ സാദ്ധ്യത. ഇന്നും നാളെയും ശനിയാഴ്ചയും കൂടുതൽ പ്രദേശങ്ങളിൽ മഴ ലഭിക്കാൻ സാദ്ധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോ മീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.