വണ്ടൂർ: വണ്ടൂരിൽ മതിയായ രേഖകളില്ലാതെ കടത്തുകയായിരുന്ന 35 ലക്ഷം രൂപ പിടികൂടി.മഞ്ചേരി തുറക്കൽ സ്വദേശി പുതുശ്ശേരി മഠത്തിൽ മുഹമ്മദ് അബ്ദുൽ ജബ്ബാറിനെ ( 44 ) പൊലീസ് അറസ്റ്റ് ചെയ്തു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ കൂരിക്കുണ്ട് ബൈപ്പാസ് ജംഗ്ഷനിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്
പണം കടത്താൻ ഉപയോഗിച്ച മാരുതി ആൾട്ടോ കാറും പിടികൂടിയിട്ടുണ്ട്. ബിഗ് ഷോപ്പറിൽ ഫ്രണ്ട് സീറ്റിന്റെ അടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം.
വണ്ടൂർ എസ്.ഐ ടി.പി. മുസ്തഫ, സി.പി.ഒ ബൈജു, എസ്.സി.പി.ഒ ഗണേശൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്