ബോളിവുഡ് താരം ശ്വേത തിവാരിയുടെ ബീച്ച് ചിത്രങ്ങൾ കണ്ടു ഗ്ളാമറിനെ പുകഴ്‌ത്തി കമന്റുകൾ. തായ്‌ലന്റിൽ മകനൊപ്പം അവധി ആഘോഷിക്കുകയാണ് ശ്വേത. 44-ാം വയസിലും ബീച്ച് വെയറിൽ ശ്വേത അതിസുന്ദരിയെന്ന് ആരാധകർ. സൃഷ്ടി റോസ്, ദൽജിത് കൗർ തുടങ്ങിയ നിരവധി സെലിബ്രിറ്റികൾ ശ്വേതയുടെ പോസ്റ്റിന് കമന്റ് നൽകിയിട്ടുണ്ട്. ശ്വേതയാണ് ഇന്ത്യയുടെ യഥാർത്ഥ സന്തൂർ മമ്മി എന്ന രസകരമായ കമന്റുമുണ്ട്. കഴിഞ്ഞ ദിവസമാണ് ശ്വേത അവധി ആഘോഷിക്കാൻ തായ്ലന്റിൽ എത്തിയത്. ബോളിവുഡിലും ഹിന്ദി ടെലിവിഷൻ സീരിയൽ രംഗത്തും തന്റേതായ സാന്നിദ്ധ്യം അറിയിച്ച ശ്വേത നിരവധി സിനിമകളിലും സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. ഹിന്ദി ബിഗ് ബോസ് നാലാം സീസണിൽ വിജയി കൂടിയാണ്. ബോളിവുഡ് നടി പലക് തിവാരി ശ്വേതയുടെ മകളാണ്. സൗന്ദര്യത്തിൽ പലകിനേക്കാൾ മുൻപിൽ ശ്വേത തന്നെയെന്ന് ഒരു ആരാധകന്റെ കണ്ടെത്തൽ. പലക് തിവാരി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.