bjp

ഭോപാൽ: മദ്ധ്യപ്രദേശിലെ ബെരാസിയയിൽ ബി.ജെ.പിയുടെ പ്രാദേശിക നേതാവ് വിനയ് മെഹാറിന്റെ വോട്ടിട്ടത് പ്രായപൂർത്തിയാവാത്ത മകൻ. മകൻ ഇലക്ട്രോണിക് മെഷീനിൽ വോട്ടിടുന്നതിന്റെ 14 സെക്കൻഡുള്ള വീഡിയോയും വിനയ് ഫേസ്ബുക്കിൽ പങ്കിട്ടു.

നേതാവും മകനും പോളിംഗ് ബൂത്തിൽ നിൽക്കുന്നതും താമര ചിഹ്നത്തിൽ വോട്ടിടുന്നതും ദൃശ്യത്തിലുണ്ട്. ഇത് കോൺഗ്രസ് നേതാവ് കമൽനാഥിന്റെ മാദ്ധ്യമ ഉപദേഷ്ടാവ് പിയൂഷ് ബബേലെ എക്സിൽ പങ്കുവച്ചു. തിരഞ്ഞെടുപ്പ് കമ്മിഷനെ ബി.ജെ.പി കുട്ടികളുടെ കളിപ്പാട്ടമാക്കിയെന്ന് കോൺഗ്രസ് ആരോപിച്ചു. അതേസമയം സംഭവത്തോട് തിരഞ്ഞെടുപ്പ് കമ്മിഷൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.