ഹൈദരാബാദ്: അംബാനിയും അദാനിയും കോൺഗ്രസിന് വൃത്തികെട്ട വാക്കാണെന്നും രാജ്യത്തെ വ്യവസായികളെ അവർ അപകീർത്തിപ്പെടുത്തിയെന്നും ബി.ജെ.പി തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ ആരോപിച്ചു. 2019 മുതൽ വ്യവസായികൾക്കെതിരെ കോൺഗ്രസ് രംഗത്തുണ്ട്. അധിക്ഷേപിക്കുന്ന വ്യവസായികളിൽ നിന്ന് ഇപ്പോൾ എത്ര പണം കൈപ്പറ്റിയെന്ന് പറയൂ എന്നാണ് പ്രധാനമന്ത്രി ഉദ്ദേശിച്ചതെന്നും സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ അണ്ണാമലൈ പറഞ്ഞു.
നാലാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയിൽ ബി.ജെ.പിക്കായി പ്രചാരണം നടത്താൻ എത്തിയതായിരുന്നു അണ്ണാമലൈ. ഇന്നലെ കരീംനഗറിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ അദാനിയും അംബാനിയും ടെമ്പോ വാൻ നിറയെ ചാക്ക് കണക്കിന് കള്ളപ്പണം കോൺഗ്രസിന് നൽകിയോ എന്ന് വെളിപ്പെടത്തണമെന്ന് മോദി ആവശ്യപ്പെട്ടിരുന്നു.