യുവ സംവിധായകനായ രാഹുൽ സംകൃത്യനും മൈത്രി മൂവി മേക്കേഴ്സിനും ഒപ്പം വിജയ് ദേവരകൊണ്ട. വിഡി14 എന്ന് താത്കാലികമായി പേരിട്ട ചിത്രം വിജയ് ദേവരകൊണ്ടയുടെ ജന്മദിനത്തിൽ പ്രഖ്യാപിക്കുകയായിരുന്നു. ചിത്രത്തിന്റെ കൺസെപറ്റ് പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തിറക്കി. 'ശപിക്കപ്പെട്ട ഒരു നാടിന്റെ ചരിത്രം' എന്ന അടിക്കുറിപ്പോടെ മഹാവ്യാധി നേരിടേണ്ടിവന്ന ഒരു നാടിന്റെ പശ്ചാത്തലത്തിൽ ഒരു യോദ്ധാവിന്റെ ശില്പത്തെ പോസ്റ്ററിൽ കാണാനാകും. 1854-78 കാലഘട്ടത്തിൽ ജീവിച്ച ഒരു പോരാളിയുടെ കഥയാണ് ചിത്രം കൈകാര്യം ചെയ്യുന്നത് എന്നാണു സൂചന.ടാക്സിവാല എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം വിജയ് ദേവരകൊണ്ടയും സംവിധായകൻ രാഹുലും ഒന്നിക്കുന്ന ചിത്രം കൂടിയാണ് .
പത്തൊമ്പതാം നൂറ്റാണ്ടിൽ ചരിത്രത്തിൽ ഇടംനേടാൻ സാധിക്കാതെ പോയ ചില ചരിത്രസംഭവങ്ങളാണ് ഈ പാൻ ഇന്ത്യൻ ചിത്രം കൈകാര്യം ചെയ്യുന്നത്. വിജയ് ദേവരകൊണ്ടയുടെ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച മൈത്രി മൂവി മേക്കേഴ്സ് ഈ ചിത്രവും വലിയ ബഡ്ജറ്റിലാണ് ഒരുക്കുന്നത്. കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ ഉടൻ അറിയിക്കും. പി.ആർ. ഒ: ആതിര ദിൽജിത്ത്.