മോസ്‌കോ : ഇന്ത്യയിൽ രാഷ്ട്രീയ അസ്ഥിരത സൃഷ്ടിച്ച് പൊതുതിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ യു.എസ് ശ്രമിക്കുന്നെന്ന് റഷ്യ. ഇന്ത്യയിൽ മതസ്വാതന്ത്ര്യം ലംഘിക്കപ്പെടുന്നെന്ന യു.എസ് ഫെഡറൽ കമ്മിഷൻ റിപ്പോർട്ടിന് പിന്നാലെയാണ് പ്രതികരണം.
ഇന്ത്യയെക്കുറിച്ച് മനസിലാക്കാതെ യു.എസ് അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കുന്നതായി റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ പ്രതികരിച്ചു. യു.എസ് അനാവശ്യമായി ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നെന്നും കൂട്ടിച്ചേർത്തു.
ഖാലിസ്ഥാൻ ഭീകരൻ ഗുർപത്‌വന്ത് സിംഗ് പന്നൂനിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ സംഭവത്തിൽ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന യു.എസിന്റെ വാദം അടിസ്ഥാനരഹിതമാണെന്നും വ്യക്തമായ തെളിവുകൾ യു.എസിന്റെ പക്കലില്ലെന്നും മരിയ കൂട്ടിച്ചേർത്തു.