pic

കീവ് : യുക്രെയിനിലെ ഊർജ കേന്ദ്രങ്ങൾക്ക് നേരെ ശക്തമായ വ്യോമാക്രമണവുമായി റഷ്യ. തലസ്ഥാനമായ കീവ് അടക്കം ഏഴ് നഗരങ്ങളിലെ പവർ സ്റ്റേഷനുകൾക്കും ഊർജ സംവിധാനങ്ങൾക്കും നേരെ 70ലേറെ മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ഒമ്പത് മേഖലകളിൽ വൈദ്യുതി മുടങ്ങി. ഇതിനിടെ,​ ഖാർക്കീവിൽ സ്കൂൾ സ്റ്റേഡിയത്തിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ നാല് കുട്ടികൾ അടക്കം ഏഴ് പേർക്ക് പരിക്കേറ്റു. യുക്രെയിൻ സൈന്യവുമായി പോരാട്ടം തുടരുന്ന കിഴക്കൻ യുക്രെയിനിൽ രണ്ട് ഗ്രാമങ്ങളുടെ നിയന്ത്രണം റഷ്യ പിടിച്ചെടുത്തു.

അതേ സമയം, റഷ്യയിലെ അതിർത്തി പ്രദേശമായ ബെൽഗൊറോഡിൽ യുക്രെയിൻ നടത്തിയ വ്യോമാക്രമണത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. നിരവധി വീടുകളും വാഹനങ്ങളും തകർന്നു.