സിൽഹറ്റ്: അഞ്ചാം മത്സരത്തിൽ 21റൺസിന്റെ ജയം നേടിയ ഇന്ത്യ ബംഗ്ലാദേശിനെതിരായ വനിതാ ട്വന്റി-20 പരമ്പര 5-0ത്തിന് തൂത്തുവാരി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 156 റൺസെടുത്തു. മറുപടിക്കിറങ്ങിയ ബംഗ്ലാദേശിന് 20 ഓവറി6 വിക്കറ്റ് നഷ്ടത്തിൽ 135 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. രാധാ യാദവ് മൂന്നും മലയാളി താരം ആശ ശോഭന രണ്ടും വിക്കറ്റുകൾ വീഴ്ത്തി.