ഹൈദരാബാദ്: കഴിഞ്ഞദിവസം സൺറൈസേഴ്സ് ഹൈദരാബാദ് ലക്നൗ സൂപ്പർ ജയ്ന്റ്സിനെ കീഴടക്കിയതോടെ മുംബയ് ഇന്ത്യൻസിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ പൂർണമായും അവസാനിച്ചു. നേരത്തേ തന്നെ മുംബയ് ക്യാമ്പിന്റെ പ്രതീക്ഷകൾ തീർന്നിരുന്നെങ്കിലും കണക്കിലെ നേരിയൊരു സാധ്യത നിലന്നിരുന്നു. അതും ഹൈദരാബാദിന്റെ ജയത്തോടെ തീർന്നു. ഈ സീസണിൽ പ്ലേഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമായി നിലവിൽ 9-ാം സ്ഥാനത്തുള്ള മുംബയ്.